മോദിയെ കടന്നാക്രമിച്ച് വീണ്ടും രാഹുല്‍..; പ്രധാനമന്ത്രി യഥാര്‍ഥത്തില്‍ ‘സറണ്ടര്‍ മോദി..’

ഇന്ത്യചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വീണ്ടും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി യഥാര്‍ഥത്തില്‍ ‘സറണ്ടര്‍ മോദി’യാണെന്ന് ട്വിറ്ററിലൂടെ രാഹുല്‍ പരിഹസിച്ചു. ചൈനയോട് പ്രധാനമന്ത്രി മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ജപ്പാന്‍ ടൈംസിന്റെ വാര്‍ത്ത ട്വിറ്ററില്‍ പങ്കുവെച്ചാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ മണ്ണ് പ്രധാനമന്ത്രി ചൈനയ്ക്ക് മുന്നില്‍ അടിയറവ് വച്ചെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെ സറണ്ടര്‍ മോദിയെന്ന് വിശേഷിപ്പിച്ചുള്ള രാഹുലിന്റെ പരിഹാസം.

നേരത്തെ ഇന്ത്യന്‍ മണ്ണില്‍ ആരും കടന്നുകയറിയിട്ടില്ലെന്ന മോദിയുടെ പ്രസ്താവന വന്നതിന് പിന്നാലെ പ്രധാനമന്ത്രിയെ രൂക്ഷമായ ഭാഷയിലാണ് രാഹുല്‍ ഗാന്ധിയും പ്രതിപക്ഷവും വിമര്‍ശിച്ചിരുന്നത്. പ്രദേശം ചൈനയുടെതാണെങ്കില്‍ എങ്ങനെയാണ് നമ്മുടെ സൈനികരുടെ ജീവന്‍ നഷ്ടമായതെന്നും എവിടെവച്ചാണ് സൈനികര്‍ വീരമൃത്യുവരിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.

follow us: PATHRAM ONLINE

pathram desk 2:
Related Post
Leave a Comment