തുടക്കത്തിലെ ആവേശമൊക്കെ പോയി; ഓണ്‍ലൈന്‍ ക്ലാസില്‍ കുട്ടികള്‍ കുറയുന്നു; പിടിച്ചിരുത്താന്‍ പുതിയ തന്ത്രവുമായി വിദ്യാഭ്യാസ വകുപ്പ്

ലോക്ഡൗണില്‍ സ്‌കൂളുകള്‍ തുറക്കാനാവാത്ത സാഹചര്യത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസ് ഒരാഴ്ച പിന്നിട്ടപ്പോള്‍ ഹാജര്‍നില പകുതിയില്‍ താഴെയായി. ഈ അക്കാദമിക വര്‍ഷം ഇനി സ്‌കൂള്‍ തുറക്കാനാവുമോ എന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുട്ടികളെ പിടിച്ചിരുത്താന്‍ സ്മാര്‍ട് പഠനം അടിമുടി പരിഷ്‌കരിക്കാനാണു വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന.

ഓണ്‍ലൈന്‍ പഠനത്തില്‍ ആദ്യ ഘട്ടത്തിലെ കൗതുകം കുട്ടികളില്‍ ഇപ്പോഴില്ല. ക്ലാസിലോ തുടര്‍പ്രവര്‍ത്തനങ്ങളിലോ പങ്കെടുക്കുന്നവരുടെ എണ്ണം പകുതിയില്‍ താഴെയായി. വൈദ്യുതി, നെറ്റ്!വര്‍ക്ക് തകരാര്‍ മൂലം പലയിടത്തും ക്ലാസുകള്‍ കൃത്യമായി പിന്തുടരാന്‍ കഴിയുന്നില്ല. പല ബൗദ്ധിക നിലവാരത്തിലുള്ള കുട്ടികള്‍ക്ക് ഒരേ അളവില്‍ പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പ്രശ്‌നവുമുണ്ട്.

സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളും വേര്‍തിരിവ് അനുഭവിക്കുന്നു. ഓരോ ക്ലാസിനും പ്രത്യേക വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കി ക്ലാസ് ടീച്ചറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നാണു നിര്‍ദേശമെങ്കിലും തുടര്‍പ്രവര്‍ത്തനത്തില്‍ കാല്‍ഭാഗം കുട്ടികള്‍ മാത്രമാണു സജീവമാകുന്നത്.

അധ്യയന വര്‍ഷം മുഴുവന്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരേണ്ടി വന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെ മറികടക്കാനുള്ള പദ്ധതികളാണു വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. അധ്യാപകരുടെ ഇടപെടല്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പ്രത്യേക പരിശീലനം നല്‍കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കു പുറമേ, കുട്ടികള്‍ക്കു വര്‍ക്ക്ഷീറ്റുകള്‍ വീട്ടിലെത്തിച്ചു നല്‍കുന്ന ഓഫ്!ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കും സമഗ്രശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ പദ്ധതി തയാറാക്കുന്നുണ്ട്.

follow us: PATHRAM ONLINE LATEST NEWS

pathram:
Leave a Comment