ഒരു ദിവസം മാത്രം രാജ്യത്ത് 15,413 പേര്‍ക്ക് കോവിഡ്; രോഗികള്‍ ക്രമാതീതമായി വര്‍ധിക്കുന്നത് തുടര്‍ച്ചയായി നാലാം ദിവസം

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നാലു ലക്ഷം കടന്നു. പ്രതിദിന കണക്കില്‍ ഏറ്റവും കൂടിയ വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. 15,413 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,10,461 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 306 പേര്‍ മരിച്ചു. ആകെ മരണസംഖ്യ 13,254 ആണ്. രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും ഇന്നലെ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചായ നാലാം ദിനമാണ് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്.

1,69,451 പേരാണ് ഇപ്പോള്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 2.27 ലക്ഷം പേര്‍ ഇതുവരെ രോഗമുക്തി നേടി. ഇന്നു രാവിടെ 55.48 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 143 ദിവസം കൊണ്ടാണ് ഇന്ത്യ നാലു ലക്ഷം രോഗബാധിതര്‍ എന്ന നിരക്കില്‍ എത്തിയത്. മേയ് വരെ ഒരു ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഈ മാസം ആദ്യമാണ് രണ്ടു ലക്ഷം കവിഞ്ഞത്. ജൂണ്‍ 13ഓടെ 3 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 89ലക്ഷം കടന്നു. ഇതുവരെ 89,06,655 പേരാണ് രോഗബാധിതരായത്. മരണസംഖ്യ 4,66,253 ആയി. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 23 ലക്ഷം കടന്നു. മരണസംഖ്യ 1,21,979. രോഗവ്യാപനം രൂക്ഷമായ ബ്രസീലില്‍ മരണസംഖ്യ അരലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം 10,70,139 ആയി. ബ്രിട്ടനില്‍ 42,589 പേരും ഇറ്റലിയില്‍ 34,610 പേരും മരിച്ചു.

follow us: PATHRAM ONLINE LATEST NEWS

pathram:
Leave a Comment