നടി ഉഷാറാണി അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഉഷാറാണി(62) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ചെന്നൈയില്‍ വൈകിട്ടോടെ നടക്കും.

ജയില്‍ എന്ന ചിത്രത്തിലൂടെ 1966ല്‍ ബാലതാരമായി സിനിമയില്‍ എത്തിയ ഉഷാറാണി മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇരുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി മാത്രം മുപ്പതിലേറെ സിനിമകളില്‍ ഉഷാറാണി അഭിനയിച്ചു. പിന്നീട് കമല്‍ഹാസന്റെ നായികയായി അരങ്ങേറ്റം എന്ന ചിത്രത്തിലും പിന്നീട് ശിവാജി ഗണേശന്‍, എംജിആര്‍, ജയലളിത എന്നിവര്‍ക്കൊപ്പവും ഉഷാറാണി സിനിമകള്‍ ചെയ്തു.

അഹം, ഏകല്യവന്‍, ഭാര്യ, തൊട്ടാവാടി, അങ്കതട്ട്, മഴയെത്തും മുന്‍പേ, പത്രം, പഞ്ചമി തുടങ്ങിയവയാണ് പ്രധാന മലയാള ചിത്രങ്ങള്‍. അന്തരിച്ച സംവിധായകന്‍ എന്‍.ശങ്കരന്‍നായരുടെ ഭാര്യയാണ്.

FOLLOW US: pathram online

pathram:
Leave a Comment