മുംബൈ തെരുവില്‍ ഷാരൂഖ് വസ്ത്രമുരിഞ്ഞ് നില്‍ക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് നടി

ദംഗല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഫാത്തിമ സന ഷെയ്ക്ക്. ഒരു അഭിമുഖത്തില്‍ ഷാരൂഖ് ഖാനെക്കുറിച്ചുള്ള ചോദ്യത്തിന് ഫാത്തിമ നല്‍കിയ മറുപടി വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

മുംബൈ തെരുവില്‍ ഷാരൂഖ് വസ്ത്രമുരിഞ്ഞ് നില്‍ക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഫാത്തിമ പറഞ്ഞത്. ഇതു കൂടാതെ ഈഫല്‍ ടവറിന്റെ മുകളില്‍ ഒരാള്‍ തന്റെ ഭാര്യയെ ‘പ്രപ്പോസ്’ ചെയ്യുന്ന രംഗം ഉണ്ടെങ്കില്‍ അതില്‍ ഷാരൂഖിനെയും തന്നെയുമാണ് മനസ്സില്‍ സങ്കല്‍പ്പിക്കുകയെന്നും ഫാത്തിമ കൂട്ടിച്ചേര്‍ത്തു.

തന്റെ പെണ്മക്കളെ മല്ലയുദ്ധപ്രവീണരാക്കിയ മഹാവീര്‍ സിംഗ് ഫോഗട്ട് എന്ന ഫയല്‍വാന്റെ കഥയായിരുന്നു ദംഗലിന്റെ പ്രമേയം. മഹാവീര്‍ സിംഗ് ഫോഗട്ടായി ആമീര്‍ ഖാനെത്തിയപ്പോള്‍ ഗീത ഫോഗട്ട് ബബിതകുമാരി ഫോഗട്ട് എന്നിവരുടെ കഥാപാത്രങ്ങളെ യഥാക്രമം ഫാത്തിമയും സാന്യയും അവതരിപ്പിച്ചു.

ഷാരൂഖ് ഖാനൊപ്പം പുതിയ ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ് ഫാത്തിമയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമയില്‍ ഫാത്തിമയുടെ ആരാധ്യ പുരുഷനാണ് അദ്ദേഹം.

ദംഗലിലെ സഹതാരം സാന്യ മല്‍ഹോത്രയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്കും ഫാത്തിമ മറുപടി നല്‍കി. ഞങ്ങള്‍ സുഹൃത്തുക്കളാണെന്നും ആ ബന്ധത്തെ ഇങ്ങനെ വളച്ചൊടിക്കുന്നത് ശരിയല്ലെന്നും ഫാത്തിമ പറഞ്ഞു.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment