എറണാകുളം ജില്ലയില്‍ ഇന്ന് (വെള്ളിയാഴ്ച) കോവിഡ് വിവരങ്ങള്‍

കൊച്ചി: ജൂണ്‍ 14 ന് കുവൈറ്റ്‌കൊച്ചി വിമാനത്തില്‍ എത്തിയ 37 വയസുള്ള ഏലൂര്‍ സ്വദേശിനി, ഇവരുടെ 8 വയസുള്ള മകന്‍, അതേ വിമാനത്തിലെത്തിയ 33 വയസുള്ള കോതമംഗലം സ്വദേശി, 29 വയസുള്ള നോര്‍ത്ത് പറവൂര്‍ സ്വദേശി, ജൂണ്‍ 11 കുവൈറ്റ്‌കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള മഞ്ഞപ്ര സ്വദേശി, ജൂണ്‍ 7 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 25 വയസുള്ള നേര്യമംഗലം സ്വദേശിനി, ജൂണ്‍ 8 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 24 വയസുള്ള പല്ലാരിമംഗലം സ്വദേശി, ജൂണ്‍ 17 ന് ഡല്‍ഹി കൊച്ചി വിമാനത്തിലെത്തിയ 48 വയസുള്ള തമിഴ്‌നാട് സ്വദേശി, ജൂണ്‍ 17 ന് ട്രയിന്‍ മാര്‍ഗം മുംബൈയില്‍ നിന്ന് കൊച്ചിയിലെത്തിയ 38 വയസുള്ള മരട് സ്വദേശിനി, ജൂണ്‍ 8 ന് ട്രയിന്‍ മാര്‍ഗം മുംബൈയില്‍ നിന്ന് കൊച്ചിയിലെത്തിയ 41 വയസുള്ള മരട് സ്വദേശി, ജൂണ്‍ 8 ന് ട്രെയിനില്‍ ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലെത്തിയ 25 വയസുള്ള മൂവാറ്റുപുഴ സ്വദേശിനി എന്നിവര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.

• ഇന്ന് 1106 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 672 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12479 ആണ്. ഇതില്‍ 10121 പേര്‍ വീടുകളിലും, 447 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും, 1911 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 11 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
കളമശ്ശേരി മെഡിക്കല്‍ കോളേജ് 8
മുവ്വാറ്റുപുഴ ജനറല്‍ ആശുപത്രി – 1
സ്വകാര്യ ആശുപത്രികള്‍ 2

• വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 12 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
കളമശ്ശേരി മെഡിക്കല്‍ കോളേജ് 6
പറവൂര്‍ താലൂക്ക് ആശുപത്രി 3
സ്വകാര്യ ആശുപത്രികള്‍ 3

• ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 150 ആണ്.
കളമശ്ശേരി മെഡിക്കല്‍ കോളേജ് – 50
മൂവാറ്റുപുഴ ജനറല്‍ ആശുപത്രി 4
അങ്കമാലി അഡ്‌ലക്‌സ് 67
ഐ.എന്‍.എച്ച്.എസ് സഞ്ജീവനി – 4
സ്വകാര്യ ആശുപത്രികള്‍ 25

• ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 115 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളേജിലും അങ്കമാലി അഡല്ക്‌സിലുമായി 110 ഐ.എന്‍.എച്ച്.എസ് സഞ്ജീവനിയില്‍ 4 പേരും, സ്വകാര്യ ആശുപത്രിയില്‍ ഒരാളും ചികിത്സയിലുണ്ട്.

• ഇന്ന് ജില്ലയില്‍ നിന്നും 125 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് . ഇന്ന് 141 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 11 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 273 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ഇന്ന് 351 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതില്‍ 117 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു.

• ജില്ലാ സര്‍വൈലന്‍സ് യൂണിറ്റില്‍ നിന്ന് ഇന്ന് നിരീക്ഷണത്തിലുള്ള 395 പേരെ നേരിട്ട് വിളിച്ച് ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചു. കൂടാതെ സംശയ നിവാരണത്തിനായി 42 ഫോണ്‍ വിളികള്‍ സര്‍വൈലന്‍സ് യൂണിറ്റിലേക്കും എത്തി.

• ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനത്തിലെ വ്യക്തിഗത സുരക്ഷാഉപാധികള്‍, മാസ്‌കുകളുടെ ഉപയോഗം, കൈകഴുകുന്ന രീതി, നിരീക്ഷണ മാനദണ്ഡങ്ങള്‍ എന്നിവയില്‍ പരിശീലനം നല്‍കി.

• വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സംഘങ്ങള്‍ ഇന്ന് 6122 വീടുകള്‍ സന്ദര്‍ശിച്ചു ബോധവല്‍ക്കരണം നടത്തി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• ഐ.എം.എ ഹൗസില്‍ പ്രവര്‍ത്തിക്കുന്ന ടെലി ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ സംവിധാനത്തില്‍ നിന്ന് വീഡിയോ കോള്‍ വഴി ഇന്ന് നിരീക്ഷണത്തില്‍ കഴിയുന്ന 228 പേര്‍ക്ക് സേവനം നല്‍കി. ഇവര്‍ ഡോക്ടറുമായി നേരില്‍ കണ്ട് സംസാരിക്കുകയും ആശങ്കകള്‍ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ എത്തിയ 79 ചരക്കു ലോറികളിലെ 96 െ്രെഡവര്‍മാരുടെയും ക്‌ളീനര്‍മാരുടെയും വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ 51 പേരെ ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങള്‍ ഇല്ല.

ജില്ലാ കളക്ടര്‍,എറണാകുളം,ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍ : 0484 2368802/2368902/2368702

FOLLOW US: pathram online latest news

pathram:
Related Post
Leave a Comment