ഷോപ്പിയാനിലും പാംപോറിലുമായി നടന്ന സൈനികാക്രമണത്തില്‍ എട്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനിലും പാംപോറിലുമായി നടന്ന രണ്ട് സൈനികാക്രമണത്തില്‍ എട്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പാംപോറില്‍ പള്ളിയില്‍ ഒളിച്ചിരുന്ന രണ്ടു ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. പള്ളിയുടെ പവിത്രത കണക്കിലെടുത്ത് തോക്കോ ഐഇഡിയോ ഉപയോഗിക്കാതെയായിരുന്നു ആക്രമണമെന്നും കണ്ണീര്‍ വാതക ഷെല്ലുകള്‍ മാത്രമാണുപയോഗിച്ചതെന്നും പൊലീസ് അറിയിച്ചു. പള്ളിക്കു പുറത്ത് വെടിവയ്പ്പിലൂടെയും ഒരു ഭീകരനെ വധിച്ചിരുന്നു.

ആക്രമണം നടത്തുമ്പോള്‍ പള്ളിയുടെ എല്ലാ പവിത്രതയും കണക്കിലെടുത്തിരുന്നുവെന്ന് ജമ്മു കശ്മീര്‍ പൊലീസ് ചാഫ് ദില്‍ബാഗ് സിങ് പറഞ്ഞു. പ്രദേശവാസികളും പള്ളിക്കമ്മിറ്റി അംഗങ്ങളും ഇക്കാര്യത്തില്‍ ജില്ലാ പൊലീസ് മേധാവി താഹിറിനോടു സന്തോഷം പ്രകടിപ്പിക്കുകയും നന്ദി പറയുകയും ചെയ്തു. ഓപ്പറേഷനു നേതൃത്വം നല്‍കിയ സൈന്യത്തിനും സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കും അവര്‍ അഭിനന്ദനം അറിയിച്ചു. ദില്‍ബാഗ് സിങ് പറഞ്ഞു.

സാധാരണയായി എല്ലാ ആക്രമണങ്ങളിലും സുരക്ഷാസേന ഐഇഡികള്‍ ഉപയോഗിക്കുകയും വെടിവയ്പ്പു നടത്തുകയുമാണ് ചെയ്യാറുള്ളത്. കണ്ണീര്‍ വാതകം മാത്രമുപയോഗിച്ചു നടത്തുന്ന ആക്രമണം അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് സുരക്ഷാസേന ഇവിടെ തിരച്ചിലാരംഭിക്കുന്നത്. അഞ്ചു ഭീകരര്‍ ഷോപ്പിയാനിലും മൂന്നു പേര്‍ പാംപോറിലും കൊല്ലപ്പെട്ടു.

ഷോപ്പിയാനിലെ മുനാദ് മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് അഞ്ചു ഭീകരരെ വധിച്ചത്. ഇവരുടെ വിവരങ്ങള്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പിടിച്ചെടുത്ത ആയുധങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അറിവായിട്ടില്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 24ല്‍ അധികം ഭീകരരാണ് ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ടത്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment