കോവിഡ് പരിശോധനയ്ക്ക് അയച്ചതിന് പിന്നാലെ യുവാവ് 100 പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്തി; ഫലം വന്നപ്പോള്‍ പോസിറ്റീവ്…

കൊവിഡ് പരിശോധനാ ഫലം വരുന്നതിന് മുമ്പ് വിവാഹം നടത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. പരിശോധനാ ഫലം വരുന്നതിന് മുമ്പ് വിവാഹം നടത്തിയതിന് യുവാവിനും അമ്മയ്ക്കും അടുത്ത ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു. ഇയാളുടെ പരിശോധനാ ഫലം പിന്നീട് പോസിറ്റീവായി വന്നിരുന്നു.

വാഡയില്‍ ലാബ് അസിസ്റ്റന്‍്‌റായി ജോലി ചെയ്യുന്ന യുവാവിനെതിരെയാണ് കേസെടുത്തത്. ജൂണ്‍ 11നായിരുന്നു വിവാഹം. അതിന് മുമ്പ് ഇയാള്‍ പരിശോധനാ സാമ്പിള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ഫലം വരാന്‍ കാത്തുനില്‍ക്കാതെ നൂറോളം അതിഥികളെ പങ്കെടുപ്പിച്ച് വിവാഹ ചടങ്ങ് നടത്തുകയും ചെയ്തു. വിവാഹം കഴിഞ്ഞ് രണ്ട് ദിവസം കഴിച്ച് ഇയാളുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് റിപ്പോര്‍ട്ട് കിട്ടി. ഇതോടെയാണ് യുവാവിനെതിരെ കേസെടുത്തത്.

പരിശോധനാ ഫലം പോസീറ്റീവായതോടെ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. വിവാഹത്തില്‍ അമ്പത് പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുതെന്ന വിലക്ക പോലും ലംഘിച്ച യുവാവ് നൂറോളം പേരുടെ ജീവന്‍ അപകടത്തിലാക്കുന്ന പ്രവര്‍ത്തിയാണ് ചെയ്തത്.

FOLLOW US: PATHRAM ONLINE

pathram:
Related Post
Leave a Comment