നടന്‍ രജനികാന്തിന്റെ വീട്ടില്‍ ബോബ് വച്ചിട്ടുണ്ടെന്ന് സന്ദേശം

ചെന്നൈ: നടന്‍ രജനികാന്തിന്റെ വീട്ടില്‍ ബോബ് വച്ചിട്ടുണ്ടെന്ന് സന്ദേശം. പോയസ് ഗാര്‍ഡനിലെ രജനിയുടെ വസതിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതവ്യക്തി പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കുകയായിരുന്നു.

തൊട്ടുപിന്നാലെ രജനിയുടെ വീട്ടിലെത്തി പോലീസെത്തി തിരച്ചില്‍ നടത്തിയപ്പോള്‍ ബോംബിന്റെ സാന്നിധ്യമൊന്നും കണ്ടെത്താനായില്ല. വ്യാജസന്ദേശമാണിതെന്ന അനുമാനത്തിലാണ് പോലീസ്. എന്തായാലും പോലീസിനെ കബളിപ്പിച്ച അജ്ഞാതനെതിരേ കേസെടുത്തിട്ടുണ്ട്.

2018ലും രജനിയുടെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജസന്ദേശം പോലീസിന് ലഭിച്ചിരുന്നു. മുഖ്യമന്ത്രി ഇ. പളനി സാമിയുടെയും രജനിയുടെയും വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു അന്ന് ലഭിച്ച സന്ദേശം. സംഭവത്തില്‍ 21 വയസ്സുള്ള ഒരു യുവാവ് അറസ്റ്റിലാവുകയും ചെയ്തു.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment