അഹമ്മദാബാദ്: കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അഹമ്മദാബാദില്‍ മലയാളി വീട്ടമ്മ ആത്മഹത്യചെയ്തു. മെഗാനിനഗറില്‍ താമസിക്കുന്ന മിനു നായരാണ് ഇന്നലെ ഉച്ചയോടെ ആത്മഹത്യ ചെയ്തത്.
അഹമ്മദാബാദ് സിറ്റി കോടതിയില്‍ ഉദ്യോഗസ്ഥയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്തപനിയുണ്ടായിരുന്നു. തുടര്‍ന്ന് കൊവിഡ് പരിശോധന നടത്തുകയും ഇന്നലെ രാവിലെ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.
പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന മകനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. മകള്‍ വിദേശത്താണ്. മൃതശരീരം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് അഹമ്മദാബാദില്‍ സംസ്‌കരിച്ചു.
.
FOLLOW US: PATHRAM ONLINE
Leave a Comment