ഇന്ന് കൊല്ലം ജില്ലയില്‍ 13 പേർക്കാണ് കോവിഡ്

ഇന്ന് കൊല്ലം ജില്ലയില്‍ 13 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10 പേര്‍ വിദേശത്ത് നിന്നും ഒരാള്‍ തമിഴ് നാട്ടില്‍ നിന്നുമാണ് എത്തിയത് മലപ്പുറം ജില്ലയില്‍ നിന്നുമെത്തിയ ഒരാളുമുണ്ട് സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ മറ്റൊരാളും.
ഇന്ന് രോഗമുക്തി നേടിയവർ 14 പേര് ആണ്.

*P 169* തേവലക്കര സ്വദേശിയായ 67 വയസുളള പുരുഷന്‍ ജൂണ്‍ 13 ന് ചെന്നൈയില്‍ നിന്നും കാറില്‍ കൊല്ലത്തെത്തി. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

*P 170* മൈനാഗപള്ളി സ്വദേശിയായ 23 വയസുളള യുവാവ്. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും 6E 9324 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലെത്തി. അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തെത്തുകയും ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

*P 171* മണ്‍ട്രോത്തുരുത്ത് സ്വദേശിയായ 44 വയസ്സുള്ള പുരുഷന്‍. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും 6E 9488 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലെത്തി, അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തെത്തുകയും തുടര്‍ന്ന് സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സ്രവ പരിശോധന നടത്തി ഇന്നേ ദിവസം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

*P 172* നെടുമ്പന സ്വദേശിനിയായ 1 വയസുളള പെണ്‍കുട്ടി. ജൂണ്‍ 1 ന് അബുദാബിയില്‍ നിന്നും വിമാനത്തില്‍ തിരുവനന്തപുരത്തും അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തുമെത്തി. ആദ്യ 7 ദിവസം സ്ഥാപന നിരീക്ഷണത്തിലും തുടര്‍ന്ന് ഗൃഹ നിരീക്ഷണത്തിലുമായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 173 പെരിനാട് സ്വദേശിയായ 27 വയസുളള യുവാവ്. ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്നും IX 405 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലെത്തി അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തെത്തുകയും തുടര്‍ന്ന് സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 174 മയ്യനാട് സ്വദേശിനിയായ 25 വയസുളള യുവതി. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തു വരുന്നു. 14.06.2020-ല്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് 16.06.2020-ല്‍ നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇത് സമ്പര്‍ക്കം മൂലമുണ്ടായ രോഗ ബാധയാണ്.

P 175 നെടുമ്പന സ്വദേശിനിയായ 29 വയസുളള യുവതി. ജൂണ്‍ 1 ന് അബൂദാബിയില്‍ നിന്നും വിമാനത്തില്‍ തിരുവനന്തപുരത്തും അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തുമെത്തി. ആദ്യ 7 ദിവസം സ്ഥാപന നിരീക്ഷണത്തിലും. തുടര്‍ന്ന് ഗൃഹ നിരീക്ഷണത്തിലുമായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെതുടര്‍ന്ന് സ്രവ പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 176 നെടുമ്പന സ്വദേശിയായ 32 വയസുളള പുരുഷന്‍. ജൂണ്‍ 1 ന് അബുദാബിയില്‍ നിന്നും വിമാനത്തില്‍ തിരുവനന്തപുരത്തും അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തുമെത്തി. ആദ്യ 7 ദിവസം സ്ഥാപന നിരീക്ഷണത്തിലും തുടര്‍ന്ന് ഗൃഹ നിരീക്ഷണത്തിലുമായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 177 മൈനാഗപള്ളി സ്വദേശിയായ 30 വയസുളള യുവാവ്. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും 6E 9488 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലും അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 178 പട്ടാഴി വടക്കേക്കര സ്വദേശിയായ 22 വയസുളള യുവാവ്. ജൂണ്‍ 07 ന് ഖത്തറില്‍ നിന്നും QR7487 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലും അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനാല്‍ ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 179 കൊല്ലം കോര്‍പ്പറേഷന്‍ എസ്.എന്‍.കോളേജ് ജങ്ഷന്‍. 23 വയസുളള യുവാവ്. മേയ് 27 ന് മലപ്പുറത്ത് നിന്നും മറ്റൊരാളുടെ കൂടെ ഇരുചക്ര വാഹനത്തില്‍ കൊല്ലത്തെത്തി. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനാല്‍ ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 180 പനയം സ്വദേശിയായ 68 വയസുളള പുരുഷന്‍. ജൂണ്‍ 14 ന് ദുബായിയില്‍ നിന്നും IX 1540 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും തുടര്‍ന്ന് KSRTC ബസ്സില്‍ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 181 നിലമേല്‍ സ്വദേശിയായ 57 വയസുളള പുരുഷന്‍. ജൂണ്‍ 12 ന് അബുദാബിയില്‍ നിന്നും റിയാദ്-തിരുവനന്തപുരം IX 1936 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും അവിടെ നിന്നും എയര്‍ പോര്‍ട്ട് ടാക്സിയില്‍ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആകുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

FOLLOW US: pathram online

pathram:
Related Post
Leave a Comment