ബോളുവുഡ് നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കരണ്‍ ജോഹര്‍, സല്മാന് ഖാന്, സഞ്ജയ് ലീല ബന്‍സാലി, ഏക്ത കപൂര്‍ എന്നിവര്‍ക്കെതിരെ കേസ്. അഭിഭാഷകന് സുധീര്‍ കുമാര്‍ ഓജയാണ് െസക്ഷന് 306, 109, 504, 506 വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരെ ബീഹാര്‍ മുസാഫര്‍പൂര്‍ കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.
സുശാന്തിന്റെ ഏഴോളം സിനിമകള്‍ മുടങ്ങിപ്പോകാനും ചില സിനിമകളുടെ റിലീസ് മുടങ്ങാനും ഇവര്‍ സാഹചര്യമൊരുക്കിയെന്ന് സംശയിക്കുന്നതായി അഭിഭാഷകന് സുധീര്‍ പറഞ്ഞു. ഈ അവസ്ഥയാണ് സുശാന്തിനെ ആത്മഹത്യയിലേയ്ക്കു നയിച്ചതെന്നും സുധീര്‍ വ്യക്തമാക്കി.
സുശാന്ത് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്ന് സൂചിപ്പിച്ച് സംവിധായകന് ശേഖര്‍ കപൂര്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപമും സമാന ആരോപണവുമായി രംഗത്തു വന്നിരുന്നു.
അവസാനം പുറത്തിറങ്ങിയ ചിച്ചോരെയ്ക്ക് ശേഷം ഏഴ് സിനിമകള്‍ സുശാന്തിന് ലഭിച്ചിരുന്നതായും എന്നാല്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ആ സിനിമകളെല്ലാം അദ്ദേഹത്തിന് നഷ്ടമായെന്നും സഞ്ജയ് നിരുപം ട്വീറ്റില്‍ പറയുന്നു. എന്തുകൊണ്ടാണ് ഒപ്പു വെച്ച സിനിമകള്‍ സുശാന്തിന് നഷ്ടമായത്. സിനിമാ മേഖലയിലെ നിഷ്ഠൂരത മറ്റൊരു തലത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇതാണ് പ്രതിഭാശാലിയായ ഒരു കലാകാരനെ ഇല്ലാതാക്കിയതെന്നും ട്വീറ്റില്‍ നിരുപം പറയുന്നു.
FOLLOW US: PATHRAM ONLINE LATEST NEWS
Leave a Comment