ഏറ്റുമുട്ടലില്‍ ചൈനീസ് കമാന്‍ഡിങ് ഓഫിസര്‍ കൊല്ലപ്പെട്ടു; പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം

ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രി ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ചൈനീസ് കമാന്‍ഡിങ് ഓഫിസറും െകാല്ലപ്പെട്ടതായി സ്ഥിരീകരണം. ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ സന്നാഹങ്ങള്‍ ശക്തമാക്കി. പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നു. സംയുക്താസേനാ മേധാവിക്കാണ് ഏകോപന ചുമതല.

അതിര്‍ത്തി തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് കമാന്‍ഡര്‍തല ചര്‍ച്ചയും സൈനിക പിന്മാറ്റവും പുരോഗമിക്കുന്നതിനിടെ ചൈനീസ് സേന കരാര്‍ ലംഘനം നടത്തുകയായിരുന്നുവെന്നു സൈന്യം പത്രക്കുറിപ്പില്‍ പറയുന്നു.

തിങ്കളാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലില്‍ കൂടുതല്‍ സൈനികര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ജാഗ്രത തുടരുകയാണ്. അതിര്‍ത്തിക്കടുത്തുള്ള സൈനികകേന്ദ്രങ്ങളിലേക്കു കൂടുതല്‍ ആയുധവിന്യാസം നടത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ സൈനികരെയും രംഗത്തെത്തിക്കും.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment