പാലക്കാട് ജില്ലയിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ വിവരങ്ങള്‍…

പാലക്കാട് ജില്ലയിൽ ഇന്ന് ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 16) ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*അബുദാബി-1*
ചളവറ പുലിയാനംകുന്ന് സ്വദേശി (38 പുരുഷൻ)

*ഖത്തർ-1*
നെല്ലായ സ്വദേശി (29 പുരുഷൻ)

*ദുബായ്-1*
ഷൊർണൂർ കവളപ്പാറ സ്വദേശി (26 പുരുഷൻ)

*മഹാരാഷ്ട്ര-1*
വണ്ടാഴി സ്വദേശി (63 പുരുഷൻ)

*കോയമ്പത്തൂർ-1*
ലക്കിടി പേരൂർ സ്വദേശി (40 പുരുഷൻ)

*സമ്പർക്കം-1*
ജൂൺ ഒമ്പതിന് രോഗം സ്ഥിരീകരിച്ച ലക്കിടി പേരൂർ സ്വദേശിനിയുടെ മരുമകൾക്കാണ് (32, സ്ത്രീ) സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിട്ടുള്ളത്. ലക്കിടി പേരൂർ സ്വദേശിനിയുടെ സമ്പർക്കത്തിലൂടെ തന്നെ കഴിഞ്ഞദിവസം(ജൂൺ 15) രോഗം സ്ഥിരീകരിച്ച രണ്ടു കുട്ടികളുടെ അമ്മയാണ് ഇവർ.

കൂടാതെ ഇന്ന് ജില്ലയിൽ 13 പേർ രോഗ വിമുക്തരായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 139 ആയി.ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ മൂന്നുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ഒരാൾ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

FOLLOW US: pathram online

pathram:
Related Post
Leave a Comment