ഇന്ന് ആലപ്പുഴ ജില്ലയില്‍ കോവിഡ് ബാധിച്ച ഏഴുപേരും പുറത്തുനിന്ന് വന്നവര്‍…

ഇന്ന് ആലപ്പുഴ ജില്ലയില്‍ 7പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേര്‍ വിദേശത്തുനിന്നും രണ്ടുപേര്‍ കല്‍ക്കട്ടയില്‍ നിന്നും വന്നവരാണ്.

1.കുവൈറ്റില്‍ നിന്നും 12/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന വെണ്മണി സ്വദേശിയായ യുവാവ്

2.ദമാമില്‍ നിന്നും 10/6ന് കണ്ണൂരെത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 52വയസുള്ള ഭരണിക്കാവ് സ്വദേശി

3.കല്‍ക്കട്ടയില്‍ നിന്നും 29/5ന് വിമാനത്തില്‍ തിരുവനന്തപുരത്തു എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവ് .

4.കുവൈറ്റില്‍ നിന്നും 12/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന തഴക്കര സ്വദേശിയായ യുവാവ്

5.കല്‍ക്കട്ടയില്‍ നിന്നും 4/6ന് വിമാനത്തില്‍ കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 52വയസുള്ള മാരാരിക്കുളം സ്വദേശി

.6.അബുദാബിയില്‍ നിന്നും 3/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 58വയസുള്ള പള്ളിപ്പുറം സ്വദേശി

.7.ദമാമില്‍ നിന്നും 14/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 45വയസുള്ള മാവേലിക്കര സ്വദേശി .

6പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് 5പേര്‍ രോഗമുക്തി നേടി .

സൗദി അറേബ്യയില്‍ നിന്നും എത്തിയ മാന്നാര്‍ സ്വദേശി, ദമാമില്‍ നിന്നും എത്തിയ ചെന്നിത്തല സ്വദേശി, കുവൈറ്റില്‍ നിന്നും എത്തിയ ചിങ്ങോലി സ്വദേശി, മുംബയില്‍ നിന്നും എത്തിയ കാവാലം സ്വദേശിനി, മാലിദീപില്‍ നിന്നും എത്തിയ എരമല്ലിക്കര സ്വദേശി.108 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ ഉണ്ട്. 32 പേരാണ് രോഗവിമുക്തരായത്.

follow us: pathram online

pathram:
Related Post
Leave a Comment