സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഗുരുതരാവസ്ഥയില്‍

തൃശൂര്‍: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. കഴിഞ്ഞദിവസം നട്ടെല്ലിന് നടന്ന ഓപ്പറേഷനിടെ ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് മറ്റൊരാശുപത്രിയില്‍നിന്ന് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ജൂബിലി മിഷന്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു.

രണ്ടു ഹിറ്റുകള്‍ സമ്മാനിച്ചാണ് അടുത്തിടെ സച്ചി പ്രേക്ഷകപ്രീതി നേടിയത്. തിരക്കഥ ഒരുക്കിയ െ്രെഡവിങ്ങ് ലൈസന്‍സിന്റ വിജയാരവം ഒടുങ്ങുന്നതിന് മുന്‍പുതന്നെ രചനയും സംവിധാനവും നിര്‍ഹിച്ച അയ്യപ്പനും കോശിയും ബോക്‌സ് ഓഫീസില്‍ വിജയം നേടി.

ചോക്കലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി എത്തി. റോബിന്‍ഹുഡ്, മേക്കപ്പ് മാന്‍, സീനിയേഴ്‌സ് എന്നിങ്ങനെ ആ കൂട്ടുകെട്ടില്‍ മിന്നും വിജയങ്ങള്‍. റണ്‍ ബേബി റണ്‍’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രമായി തിരക്കഥ എഴുതി തുടങ്ങിയത്. അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്തു. അയ്യപ്പനും കോശിയും ഈ വര്‍ഷത്തെ ഹിറ്റ് സിനിമകളില്‍ ഒന്നാണ്. ദിലീപ് നായകനായ രാമലീലയുടെ തിരക്കഥ സച്ചിയുടേതാണ്.

follow us: PATHRAM ONLIE LATEST NEWS

pathram:
Related Post
Leave a Comment