നിഖില്‍ രണ്‍ജി പണിക്കര്‍ വിവാഹിതനായി

സംവിധായകനും അഭിനേതാവുമായ രണ്‍ജി പണിക്കരുടെ മകന്‍ നിഖില്‍ വിവാഹിതനായി. ചെങ്ങന്നൂര്‍ സ്വദേശിനിയായ മേഘ ശ്രീകുമാറാണ് വധു. മായാ ശ്രീകുമാറിന്റെയും ശ്രീകുമാര്‍ പിള്ളയുടെയും മകളാണ്.
ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു വിവാഹം. നടനും ചലചിത്ര പ്രവര്‍ത്തകനുമാണ് നിഖില്‍. കലാമണ്ഡലം ഹൈദരാലി എന്ന ചിത്രത്തിലൂടെയാണ് നിഖില്‍ അഭിനയരംഗത്തേക്കെത്തുന്നത്.

pathram:
Related Post
Leave a Comment