ചന്ദ്രനില്‍ സ്ഥലം വാങ്ങിയ ഒരേഒരു ഇന്ത്യന്‍ നടന്‍..!!! ചെറുപ്രായത്തില്‍ തന്നെ ആഡംബരങ്ങളില്‍ മിന്നിത്തിളങ്ങിയ താരം…!!!

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് ഓര്‍മായകുമ്പോള്‍ ഏവര്‍ക്കും കൗതുകമാകുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. മരണപ്പെടുമ്പോള്‍ വെറും മുപ്പത്തി നാല് വയസ്സായിരുന്നു ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഏകദേശം 59 കോടിയാണ് അദ്ദേഹത്തിന്റെ നിലവിലെ ആസ്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2018 ല്‍ സുശാന്ത് ചന്ദ്രനില്‍ സ്ഥലം വാങ്ങിയത് വലിയ ചര്‍ച്ചയായിരുന്നു. ചന്ദ്രനില്‍ സ്ഥലം വാങ്ങുന്ന ഒരേഒരു ഇന്ത്യന്‍ നടനും സുശാന്ത് ആണ്. ചന്ദ്രനിലെ ‘സീ ഓഫ് മസ്‌കോവി’ എന്ന സ്ഥലം രാജ്യാന്തര ലൂണാര്‍ ലാന്‍ഡ്‌സ് ഓഫ് റജിസ്ട്രിയില്‍ നിന്നാണ് അദ്ദേഹം വാങ്ങിയത്. ആകാശങ്ങള്‍ക്കപ്പുറമുള്ള കാഴ്ചകള്‍ കാണുന്നതിനായി തന്റെ ഫ്‌ലാറ്റില്‍ അദ്ദേഹം വില കൂടിയ ആഢംബര ടെലിസ്‌കോപ്പും സ്ഥാപിച്ചിരുന്നു. (ചന്ദ്രനിലെ സ്ഥലം വില്‍പ്പനയും വാങ്ങലുമൊക്കെ ഇപ്പോഴും വിവാദത്തിലാണ്. ഭൂമിക്കപ്പുറമുള്ള പ്രോപ്പര്‍ട്ടികളുടെ അവകാശം മാനവലോകത്തിന് മുഴുവനുമാണ്, ഒരു രാജ്യത്തിനുമാത്രമായുള്ളതല്ല എന്നതാണ് നിയമം.).

ബീഹാര്‍ സ്വദേശിയായ രാജ്പുത് ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സിനിമയിലെത്തുന്നത്. സീരിയലിലൂടെ സിനിമയിലെത്തിയ സുശാന്തിന്റെ വളര്‍ച്ച പെട്ടന്നായിരുന്നു. 12 ചിത്രങ്ങള്‍ അഭിനയിച്ചതില്‍ ക്രിക്കറ്റര്‍ ധോണിയുടെ ബയോപിക്ക് ആയ എം.എസ് ധോണി: അണ്‍ടോള്‍ഡ് സ്‌റ്റോറി യിലെ അഭിനയം അദ്ദേഹത്തെ മുന്‍നിരനായകന്മാരുടെ ശ്രേണിയില്‍ എത്തിച്ചു. പഠനത്തിലും അഗ്രഗണ്യനായിരുന്ന അദ്ദേഹം 2003 ല്‍ ഡല്‍ഹി കോളജ് ഓഫ് എന്‍ജിനീയറിങിലെ എന്‍ട്രന്‍സ് പരീക്ഷയില്‍ ഏഴാം റാങ്കുകാരനായിരുന്നു.

ആദ്യകാലത്ത് ബാക്ക് ഡാന്‍സറായി അഭിനയിച്ചിരുന്നപ്പോള്‍ കിട്ടിയ പ്രതിഫലം വെറും 250 രൂപയായിരുന്നു. അക്കാലത്ത് 6 പേര്‍ക്കൊപ്പം ഒരു ചെറിയ മുറിയിലാണദ്ദേഹം കഴിഞ്ഞിരുന്നത്. അന്നൊക്കെ മോഡലിങും ചെയ്യുമായിരുന്നു. 2008 ലാണ് ടി.വി സീരിയലില്‍ അഭിനയിക്കുന്നത്. പിന്നെ 2013 ല്‍ ആദ്യസിനിമ. ബാന്ദ്രയിലെ ഫ്‌ലാറ്റ് കൂടാതെ അദ്ദേഹം പാലി ഹില്ലില്‍ 20 കോടി രൂപയ്ക്ക് ഒരു ബംഗ്‌ളാവും വാങ്ങിയിട്ടുണ്ട്. അവസാനകാലത്ത് 5 മുതല്‍ 7 കോടി രൂപ അദ്ദേഹം വാങ്ങിയിരുന്നു.

വളരെക്കാലമായി മുംബൈ ബാന്ധ്രയില്‍ താമസിക്കുന്ന സുശാന്ത് പുതിയ ഫ്‌ലാറ്റിലേക്ക് ആറുമാസം മുന്‍പാണ് താമസം മാറിയത്. മുംബൈയിലെ ആഡംബര പ്രദേശം എന്ന് വിശേഷിപ്പിക്കുന്ന പാലി ഹില്ലിലാണ് ഈ ഡ്യൂപ്ലസ് ഫ്‌ലാറ്റ്….

ഒരു മാസം 4.51 ലക്ഷം രൂപയായിരുന്നു ഈ ഫ്‌ലാറ്റിന്റെ വാടക. ഡിസംബര്‍ 2022 വരെയാണ് ഇവിടെ താമസിക്കാന്‍ സുശാന്ത് കരാര്‍ ഏര്‍പ്പെട്ടത്. ഇതിനായി 12.90 ലക്ഷം രൂപ അഡ്വാന്‍സും നല്‍കി. നാല് വീട്ടുജോലിക്കാരാണ് ഈ ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നത്. ഒപ്പം സുശാന്തിനൊപ്പം ഒരു സിനിമ കലാസംവിധായകനും താമസിച്ചിരുന്നു.

ഇപ്പോള്‍ സുശാന്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തി. ‘ഇത് കൊലപാതകമാണ്. ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടപെടണം. സി.ബി.ഐ അന്വേഷണം നടത്തണം.’ –സുശാന്തിന്റെ മാതൃസഹോദരന്‍ ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. എന്നാല്‍, സുശാന്തിന്റേത് തൂങ്ങിമരണമാണെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സുശാന്ത് കടുത്ത മാനസിക പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നെന്നും വിഷാദരോഗത്തിനുള്ള ഗുളികകള്‍ അദ്ദേഹത്തിന്റെ മുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സുശാന്തിന്റെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്ന് കൂടുതല്‍ പണം പിന്‍വലിച്ചതായോ മറ്റ് അസ്വാഭാവികതകളോ കണ്ടെത്തിയിട്ടില്ല. മുന്‍ മാനേജറായിരുന്ന യുവതി ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്തതും സുശാന്തിന്റെ മരണവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സുശാന്തിന്റെ അടുത്ത സുഹൃത്തുക്കളെയും അവസാനം ഫോണ്‍ ചെയ്തവരെയും പൊലീസ് ചോദ്യം ചെയ്യും.

സുശാന്ത് നവംബറില്‍ വിവാഹം കഴിക്കാന്‍ തയാറെടുത്തിരുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതേക്കുറിച്ചു പിതാവ് കെ.കെ.സിങിനോട് സംസാരിച്ചിരുന്നതായും അദ്ദേഹം സമ്മതിച്ചിരുന്നുവെന്നുമാണ് വിവരം. വിവാഹത്തിന്റെ തയാറെടുപ്പുകള്‍ക്കായി കുടുംബം ലോക്ഡൗണിനു ശേഷം മുംബയിലേക്കു വരാനിരിക്കുകയായിരുന്നുവെന്ന് ബന്ധുവും വെളിപ്പെടുത്തി. അതേസമയം വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്ന പെണ്‍കുട്ടിയുമായി അടുത്തിടെ സുശാന്തിന് അഭിപ്രായഭിന്നത ഉയുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പൊലീസിനോടു പറഞ്ഞു. റിയ ചക്രവര്‍ത്തിയെന്ന നടിയുമായി സുശാന്ത് അടുപ്പത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

follow us: PATHRAM ONLINE LATEST NEWS

pathram:
Leave a Comment