സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്ന് ആത്മാര്‍ത്ഥ സുഹൃത്ത് സൂര്യ ദ്വിവേദി: മരുന്നുകള്‍ കണ്ടെത്തിയതില്‍ സംശയിക്കത്തക്ക എന്തോ ഉണ്ട്

സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്യില്ലെന്ന് ആത്മാര്‍ത്ഥ സുഹൃത്തും പ്രശസ്ത ഭോജ്പുരി നടനുമായ സൂര്യ ദ്വിവേദി. സിനിമയിലെ തുടക്കകാലത്ത് ഇരുവരും ഒരുമിച്ചായിരുന്നു താമസം. ദൈവവിശ്വാസിയും ശുഭാപ്തി വിശ്വാസവും ഉള്ള വ്യക്തിത്വമായിരുന്നു സുശാന്തിന്റേത്. അദ്ദേഹത്തിന് ആത്മഹത്യ ചെയ്യാനാവില്ല. അമ്മയുമായി വളരെ അടുപ്പമുള്ള സ്വഭാവമായിരുന്നു സുശാന്തിന്റേതെന്നും സൂര്യ ദ്വിവേദി ന്യൂസബിളിനോട് പ്രതികരിച്ചു.

ജൂണ്‍ 13 ന് രാത്രിയില്‍ സുശാന്ത് വീട്ടില്‍ പാര്‍ട്ടി നടത്തിയിരുന്നു. അന്ന് അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. സുശാന്തിന് ഡിപ്രഷനായിരുന്നുവെന്നും അതിന് ചികിത്സ തേടിയിരുന്നുവെന്നുമുള്ള പ്രചാരണം സൂര്യ ദ്വിവേദി തള്ളിക്കളഞ്ഞു. ‘അവന് വിഷാദം ഉണ്ടായിരുന്നുവെന്ന് താന്‍ വിശ്വസിക്കുന്നില്ല. ശുഭാപ്തി വിശ്വാസമുള്ള പോരാളിയായിരുന്നു അവന്‍. അവന്റെ മുറിയില്‍ നിന്ന് വിഷാദരോഗത്തിനുള്ള മരുന്നുകള്‍ പൊലീസ് കണ്ടെത്തിയതില്‍ സംശയിക്കത്തക്ക എന്തോ ഉണ്ട്’ എന്നും സൂര്യ ദ്വിവേദി പ്രതികരിച്ചു.

വിഷാദവും സുശാന്തും വിരുദ്ധ ധ്രുവങ്ങളാണെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. ബോളിവുഡിനെ ഞെട്ടിച്ചാണ് സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവാര്‍ത്തയെത്തുന്നത്. 34കാരനായ താരത്തെ ഇന്നാണ് മുംബൈ ബാന്ദ്രയിലെ ഫ്‌ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് നിഗമനം. പത്തിലേറെ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ കായ് പോ ചേയിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്.

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം എം എസ് ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി’, പികെ, ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി, കേദാര്‍നാഥ്, ചിച്ചോറെ എന്നിവയാണ് പ്രധാന സിനിമകള്‍. കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ െ്രെഡവ് ആണ് അവസാന ചിത്രം.

follow us: pathram online latest news

pathram:
Related Post
Leave a Comment