പാലക്കാട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ആറ് പേര്‍ക്ക് ; 157 പേര്‍ ചികിത്സയില്‍

പാലക്കാട് : ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചg. 27 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. കൊവിഡ് സ്ഥിരീകരിച്ച് നിലവില്‍ 152 പേരാണ് പാലക്കാട് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

ഇന്ന് ആരോഗ്യപ്രവര്‍ക്കും സമ്പര്‍ക്കത്തിലൂടെയും രോഗബാധയുമില്ല. ദുബായില്‍ നിന്നെത്തിയ ചാലിശ്ശേരി സ്വദേശിയാണ് കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍. മുംബൈയില്‍ നിന്ന് വന്നമൂന്ന് അമ്പലപ്പാറ സ്വദേശികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സൗദിയില്‍ നിന്ന് എത്തിയ കുമരംപുത്തൂര്‍ സ്വദേശിക്കും ചെന്നൈയില്‍ നിന്ന് മെയ് 30ന് എത്തിയ ചെത്തല്ലൂര്‍ വെള്ളക്കുന്ന് സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലക്കാരായ മൂന്നുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ എറണാകുളത്തും ചികിത്സയില്‍ ഉണ്ട്.

follow us: pathram online latest news

pathram:
Related Post
Leave a Comment