സുശാന്തിനെ അനുസ്മരിച്ച് മുഖ്യമന്ത്രിയും; പ്രളയ സമയത്ത് നല്‍കിയ പിന്തുണ ഓര്‍ക്കുന്നു

നടന്‍ സുശാന്ത് സിങ് രജ്പുത്തിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു.

‘സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ അതിയായ ദുഃഖമുണ്ട്. പെട്ടെന്നുള്ള അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യന്‍ ചലച്ചിത്രമേഖലയ്ക്ക് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ഹൃദയംഗമമായ അനുശോചനം. കേരളത്തിലെ വെള്ളപ്പൊക്ക സമയത്ത് അദ്ദേഹം നല്‍കിയ പിന്തുണ ഈ സമയത്ത് ഓര്‍ക്കുന്നു.’ – മുഖ്യമന്ത്രി പിണറായി വിജയന്‍ കുറിച്ചു.

സുശാന്തിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു. ‘സുശാന്ത് സിങ് രജ്പുത്… തിളങ്ങി നിന്ന ഒരു യുവനടന്‍ വളരെ വേഗം നമ്മളെ വിട്ടുപിരിഞ്ഞു. ടിവിയിലും സിനിമകളിലും അദ്ദേഹം ഒരുപോലെ മികവ് പുലര്‍ത്തി. വിനോദ ലോകത്ത് അദ്ദേഹത്തിന്റെ ഉയര്‍ച്ച പലരെയും പ്രചോദിപ്പിക്കുകയും അവിസ്മരണീയമായ നിരവധി പ്രകടനങ്ങളുടെ ഓര്‍മകള്‍ അവശേഷിപ്പിക്കുകയും ചെയ്യുന്നു. മരണം വളരെയധികം !ഞെട്ടിപ്പിക്കുന്നതാണ്. എന്റെ മനസ്സ് അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും ഒപ്പമുണ്ട്. ഓം ശാന്തി.’ – മോദി ട്വിറ്ററില്‍ കുറിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ടെക്‌സ്‌റ്റൈല്‍ മന്ത്രി സ്മൃതി ഇറാനി, നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് തുടങ്ങിയവരും സുശാന്തിന്റെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി.

‘എനിക്ക് വാക്കുകളില്ല…നിങ്ങളുടെ പാത എന്തിന് ഉപേക്ഷിച്ചെന്ന് മനസ്സിലാകുന്നില്ല. ബാലാജിയിലെത്തിയ ശോഭയുള്ള ഒരു കൊച്ചുകുട്ടി മുതല്‍ ഒരു രാജ്യത്തെ മുഴുവന്‍ മോഹിപ്പിച്ച നക്ഷത്രം വരെ.. നിങ്ങള്‍ വളരെ ദൂരം പിന്നിട്ടിരുന്നു, ഇനിയും നിരവധി ദൂരം സഞ്ചരിക്കാനുണ്ടായിരുന്നു. #SushantSinghRajput പെട്ടെന്ന് നിങ്ങളെ നഷ്ടപ്പെട്ടു.’ – സ്മൃതി ഇറാനിയുടെ ട്വീറ്റ് ഇങ്ങനെ.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment