സുശാന്ത് സിംഗ് രാജ്പുത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചു; ഡോക്ടറുടെ മൊഴിയെടുക്കും

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം താരം അവസാനമായി വിളിച്ചിരിക്കുന്നത് സുഹൃത്തിനെ, ടൈംസ്നൗ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിളിച്ചത് ബോളിവുഡില്‍ നിന്നുള്ള ആളെയാണെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. എന്നാല്‍ അതാരാണെന്ന് പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

കൂടാതെ മുംബൈ പൊലീസ് സുശാന്തിന്റെ ഡോക്ടറിനെ സമീപിച്ച് മൊഴിയെടുക്കാന്‍ ഒരുങ്ങുകയാണെന്നും വാര്‍ത്തയുണ്ട്. താരത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചും കഴിച്ചിരുന്ന മരുന്നുകളെക്കുറിച്ചും വിശദമായി പൊലീസ് അന്വേഷിക്കും. മരിക്കുന്നതിന്റെ തലേദിവസം സുഹൃത്തുക്കള്‍ക്കൊപ്പം താരം ഏറെ നേരം ചെലവഴിച്ചിരുന്നതായി ഇന്ത്യാ ടുഡെയും റിപ്പോര്‍ട്ട് ചെയ്യുന്നു. രാത്രി വൈകി കിടന്നതിനാല്‍ എണീക്കാന്‍ വൈകിയതില്‍ വീട്ടുജോലിക്കാര്‍ക്ക് സംശയമെന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ സുഹൃത്തുക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ സുശാന്ത് വിഷാദ രോഗത്തിന് ചികിത്സ നേടിയതിന്റെ റിപ്പോര്‍ട്ടുകള്‍ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

ആറ് മാസമായി കടുത്ത വിഷാദത്തിലായിരുന്നു സുശാന്ത് എന്നാണ് വിവരം. ആത്മഹത്യ തന്നെയാണ് മരണമെന്നും റിപ്പോര്‍ട്ട്. മുംബൈ ലോക്കല്‍ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. മുംബൈയിലെ ബാന്ദ്രയിലെ വസതിയില്‍ ഇന്നലെ ഉച്ചയോടെയാണ് താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

follow us: pathram online latest news

pathram:
Related Post
Leave a Comment