എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുടെ മരണം; കാമുകനും മുന്‍കാമുകനും മര്‍ദ്ദിച്ചു; രണ്ടു പേരും അറസ്റ്റില്‍

ബംഗളുരുവില്‍ വിദ്യാര്‍ഥിനിയായ 22കാരി മരിച്ച സംഭവത്തില്‍ കാമുകനും മുന്‍കാമുകനും അറസ്റ്റില്‍. കാമുകന്റെയും മുന്‍കാമുകന്റെയും മര്‍ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് എന്‍ജിനിയറിങ് വിദ്യാര്‍ഥിനിയായ മോനിക്ക മരിച്ചത്. ചിക്കബാനവാര സ്വദേശിയാണ് പെണ്‍കുട്ടി. ഈ മാസം ഏഴിനായിരുന്നു മോനിക്കയ്ക്ക് മര്‍ദനമേറ്റത്. സംഭവത്തില്‍ കാമുകന്‍ രാഹുല്‍, മുന്‍ കാമുകന്‍ ബബിത് എന്നിവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു.

ബബിത്തുമായി പെണ്‍കുട്ടി നാലുവര്‍ഷത്തോളം നീണ്ട പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞു. തുടര്‍ന്നാണ് രാഹുലുമായി പെണ്‍കുട്ടി അടുത്തത്. കഴിഞ്ഞ ഞായറാഴ്ച യുവതി രാഹുലിന്റെ വീട്ടില്‍ പോയി. മോനിക്ക രാഹുലിന്റെ വീട്ടിലുണ്ടെന്നറിഞ്ഞ ബബിത് അവിടെയെത്തി. ഇതിനിടെ രാഹുലും മോനിക്കയും തമ്മില്‍ തര്‍ക്കമുണ്ടാവുകയും രാഹുല്‍ മോനിക്കയെ മര്‍ദിക്കുകയും ചെയ്തു.

അവിടെ എത്തിയ ബബിത്തിനൊപ്പം മോനിക്ക വീട്ടില്‍ പോയി. എന്നാല്‍, ഇവിടെ വെച്ച് ബബിത് ഹെല്‍മറ്റുകൊണ്ട് മോനിക്കയുടെ തലയ്ക്കടിച്ചു. അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മോനിക്കയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബബിത്തിന്റെ മര്‍ദനമാണ് മരണത്തിന് കാരണമായത്. അതിനാല്‍, ഇയാളാണ് കേസില്‍ ഒന്നാം പ്രതി.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment