കോഴിക്കോട് വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്കു കോവിഡ് ;35 പേര്‍ ക്വാറന്റീനില്‍

മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. കസ്റ്റംസ്, സിഐഎസ്എഫ് എന്നിവരടക്കം വിവിധ മേഖലകളിലുള്ള ഉദ്യോഗസ്ഥരുമായി ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്നാണു വിലയിരുത്തല്‍. എയര്‍പോര്‍ട്ട് ഡയറക്ടര്‍ അടക്കം 35 പേര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. വിമാനത്താവളം അടച്ചിടേണ്ടിവരുമെന്ന് ആശങ്ക.

ജൂണ്‍ ഏഴിനു ടെര്‍മിനല്‍ മാനേജര്‍ സ്രവ സാംപിള്‍ പരിശോധനയ്ക്കു വിധേയനായെങ്കിലും ശനിയാഴ്ച ഉച്ചയ്ക്കാണു പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന വിവരം ലഭിച്ചത്. ശനിയാഴ്ച വരെ ഇദ്ദേഹം വിമാനത്താവളത്തില്‍ ജോലിക്കെത്തിയിരുന്നു.

follow us: pathram online latest news

pathram:
Related Post
Leave a Comment