കൊല്ലത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

കൊല്ലം: പ്രാക്കുളത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്രാക്കുളം പനയ്ക്കല്‍ സ്വദേശി മുഹമ്മദ് കുഞ്ഞിന്റെ മകള്‍ അമീനയാണ് മരിച്ചത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.

ഇന്നലെ വൈകുന്നേരം 7.30 ഓടെയാണ് പ്രാക്കുളം സ്വദേശിനിയായ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി അമീനയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അമ്മയോടൊപ്പം ഇരിക്കുകയായിരുന്ന കുട്ടി പ്രാര്‍ത്ഥിക്കാനായി മുറിക്കുള്ളില്‍ കയറിയതാണ്. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുഞ്ഞിന്റെ മരണത്തിന് പിന്നില്‍ കഞ്ചാവ് മാഫിയയുടെ ഇടപെടല്‍ ഉണ്ടെന്ന് സംശയിക്കുന്നതായി അമീനയുടെ മുത്തച്ഛന്‍ ആരോപിച്ചു. കുട്ടിയുടെ അച്ഛനും സുഹൃത്തുക്കളും ചേര്‍ന്ന് എല്ലാദിവസവും സ്ഥിരമായി വീട്ടിലെത്തി മദ്യപിക്കാറുണ്ടായിരുന്നെന്നും മുത്തച്ഛന്‍ അന്‍സാരി പറഞ്ഞു.

അതേസമയം കുട്ടിയുടെ മുറിയില്‍ നിന്നും ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും അത് പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

follow us: pathram online latest news

pathram:
Related Post
Leave a Comment