ന്യുഡല്‍ഹി: രുചിയും മണവും അറിയാനുള്ള കഴിവ് പെട്ടെന്ന് നഷ്ടപ്പെടുന്നവര്‍ക്കും കൊവിഡ് പരിശോധന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രുചിയും മണവും അറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നത് കൊവിഡ് രോഗലക്ഷണമാണെന്നാണ് സൂചന. ഇക്കഴിഞ്ഞ ഞായറാഴ്ച ചേര്‍ന്ന കൊവിഡ് 19 ടാസ്‌ക് ഫോഴ്‌സിന്‍െ്‌റ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നെങ്കിലും സമവായമായില്ല.
കൊവിഡ് സ്ഥിരീകരിച്ച പല രോഗികളും രുചിയും മണവും അറിയാനുള്ള ശേഷി പെട്ടെന്ന് നഷ്ടപ്പെട്ടതായി വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് രുചിയും മണവും അറിയാനുള്ള കഴിവ് നഷ്ടപ്പെട്ടവരെ കൂടി കൊവിഡ് പരിശോധനയക്ക് വിധേയരാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍ സാധാരണ പനിയുള്ളവര്‍ക്കും രുചിയും മണവും അറിയാനുള്ള കഴിവ് നഷ്ടപ്പെടുമെന്നതിനാല്‍ യോഗത്തില്‍ ഇത് സംബന്ധിച്ച് സമവായമായില്ല.
നേരത്തെ യു.എസില്‍ രുചിയും മണവും അറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നതിനെ കൊവിഡ് രോഗലക്ഷണമായി ഉള്‍പ്പെടുത്തിയിരുന്നു.
follow us: pathram online latest news
Leave a Comment