‘കരണ്ട്’ തിന്നുന്ന ബില്‍ വന്നിട്ടുണ്ട്..!! സംവിധായകന്‍

‘കരണ്ട്’ തിന്നുന്ന ബില്‍ വന്നിട്ടുണ്ട്..!! ഈ മാസം വന്ന വൈദ്യുതി ബില്ലിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച് സംവിധായകന്‍ അനീഷ് ഉപാസന പറയുന്നു. അനീഷിന്റെ പോസ്റ്റിന് താഴെ ധാരാളം കമന്റുകളും വന്നിട്ടുണ്ട്. ഇത്രയും കറണ്ട് ഉപയോഗിച്ചിട്ടില്ലെന്നാണ് അനീഷ് ഉപാസന മറുപടിയായി പറയുന്നത്.

11,273 രൂപയുടെ ബില്ലാണ് ഇത്തവണ അനീഷിനെ തേടിയെത്തിയത്. സ്ഥിരം വരാറുള്ളത് പരമാവധി 1700 രൂപയാണെന്ന് അദ്ദേഹം പറയുന്നു. ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അടയ്ക്കുന്നതില്‍ കുഴപ്പമില്ലെന്നും ബില്ല് കണ്ടാല്‍ കാര്യങ്ങള്‍ ഒന്നും മനസിലാകുന്നില്ലെന്നും അദ്ദേഹം ചോദ്യങ്ങള്‍ക്കു മറുപടിയായി പറഞ്ഞു. ബില്ലില്‍ തെറ്റുണ്ടെന്നും കെ.എസ്.സി.ബിയിലെ സുഹൃത്തിന് താന്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

follow us: pathram online latest news

pathram:
Related Post
Leave a Comment