മൂന്നു രൂപയ്ക്ക് മാസ്ക്; ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

മൂന്നു രൂപയ്ക്ക് മാസ്ക് നൽകുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ, ഡയഗൺകാർട്ഡോട്ട്കോം ഡയറക്ടർ ജിജി ഫിലിപ്പിൽ നിന്ന് സ്വീകരിച്ച് നിർവഹിക്കുന്നു.

കൊച്ചി∙ കുറഞ്ഞ വിലയിൽ സർജിക്കൽ മാസ്ക് പൊതുജനങ്ങൾക്ക് എത്തിക്കുന്നതിനുള്ള പദ്ധതി ജില്ലയിൽ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള ആവശ്യകത പരിഗണിച്ച് മൂന്നു ലയർ ഗുണമേൻമയുള്ള സർജിക്കൽ മാസ്കിന് മൂന്നു രൂപ മാത്രമാണ് ഈടാക്കുന്നത്. diaguncart.com എന്ന വെബ്സൈറ്റിലൂടെ ഓർ‍ഡർ ചെയ്താൽ തൊട്ടടുത്ത ദിവസം വീടുകളിൽ എത്തിക്കും.

കോറോണയെ പ്രതിരോധിക്കുന്ന ഉല്‍പ്പന്നങ്ങളായ ഫേസ് മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സറുകള്‍, ബാറ്ററി-ഓപ്പറേറ്റഡ് സ്‌പ്രെയറുകള്‍, ഫേസ് ഷീല്‍ഡുകള്‍, ഗ്ലൗസുകള്‍, പിപിഇ കിറ്റുകള്‍ തുടങ്ങിയവയും വെബ്സൈറ്റിൽ ലഭ്യമാണ്. എയർ ഇന്ത്യ ഉൾപ്പടെയുള്ള കമ്പനികൾക്ക് മാസ്കുകളും പിപിഇ കിറ്റുകളും വിതരണം ചെയ്യുന്നത് ഡയഗൺകാർട്ടാണ്.

pathram desk 2:
Related Post
Leave a Comment