അമ്മയുടെ കാമുകനെ അധിക്ഷേപിച്ചു; നെയ്മറിനെതിരേ കേസ്..!!!

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ക്കെതിരേ ബ്രസീലിയന്‍ ഗേ റൈറ്റ്‌സ് ആക്റ്റിവ്സ്റ്റിന്റെ പരാതി. നെയ്മറുടെ അമ്മയുടെ കാമുകനും സ്വവര്‍ഗാനുരാഗിയുമായ തിയാഗോ റാമോസിനെ അധിക്ഷേപിച്ചെന്നും സ്വവര്‍ഗാനുരാഗികളെ അപമാനിച്ചെന്നും ആരോപിച്ചാണ് കേസ്. പരാതിയില്‍ കേസെടുക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്ന് സാവോ പോളോ പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം സംഭവത്തോട് പ്രതികരിക്കാന്‍ നെയ്മറുടെ കമ്യൂണിക്കേഷന്‍ ടീം തയ്യാറായിട്ടില്ല. ക്രിമിനല്‍ ഹോമോഫോബിയ, വിദ്വേഷ പ്രചാരണം, വധ ഭീഷണി എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് നെയ്മര്‍ക്കെതിരേയുള്ള കേസ്.

നെയമറുടെ അമ്മ നദീന്‍ സാന്റോസും 23-കാരനായ തിയാഗോ റാമോസുമായുള്ള പ്രണയം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ പിന്നീട് തിയാഗോ സ്വവര്‍ഗാനുരാഗിയാണെന്നും ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായെന്നും ബന്ധം വേര്‍പ്പെടുത്തിയെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. ഈ അസ്വാരസ്യങ്ങളെ കുറിച്ച് മറ്റാരുമായോ സംസാരിക്കുമ്പോള്‍ നെയ്മര്‍ അസഭ്യം നിറഞ്ഞ വാക്കുകളുപയോഗിച്ചെന്നാണ് ബ്രസീലിയന്‍ ഗേ റൈറ്റ്‌സ് ആക്റ്റിവ്സ്റ്റിന്റെ പരാതി.

ഗെയ്മിങ് സൈറ്റിലെ പ്രൈവറ്റ് കോണ്‍വര്‍സേഷന് ഇടയിലായിരുന്നു ഇത്. അമ്മയും തിയാഗോയും തമ്മില്‍ വലിയ ബഹളമുണ്ടായെന്നും തിയാഗോയുടെ കൈ മുറിഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും നെയ്മര്‍ ഈ സംഭാഷണത്തിനിടെ പറയുന്നുണ്ട്. ഗ്ലാസില്‍ തട്ടിയാണ് റാമോസിന്റെ കൈ മുറിഞ്ഞതെന്ന അമ്മയുടെ കഥ വിശ്വസിക്കുന്നില്ലെന്നും നെയ്മര്‍ പറയുന്നു. ഒപ്പം തിയാഗോയെ പരിഹസിക്കാനായി സ്വവര്‍ഗാനുരാഗികളെ മോശമായ രീതിയില്‍ പരാമര്‍ശിക്കുന്ന ഒരു പോര്‍ച്ചുഗീസ് വാക്കും ഈ സംഭാഷണത്തിനിടയില്‍ നെയ്മര്‍ ഉപയോഗിച്ചു. ഈ ഓഡിയോ പുറത്തുവന്നതോടെയാണ് നെയ്മര്‍ വിവാദത്തിലായത്.

Follow us: pathram online latest news

pathram:
Related Post
Leave a Comment