കോവിഡ് ടെസ്റ്റിംഗ് കിംസ് ആശുപത്രിയിലും; മണിക്കൂറുകള്‍ക്കുള്ളില്‍ ഫലം ലഭിക്കും

കിംസ് ആശുപത്രിയില്‍ കോവിഡ് 19 ടെസ്റ്റിംഗ് സംവിധാനം ആരംഭിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടു കൂടി ഐ.സി.എം.ആര്‍ ന്റെയും കേരള സര്‍ക്കാരിന്റെയും അംഗീകാരത്തോടുകൂടിയാണ് ടെസ്റ്റിങ് ആരംഭിച്ചിരിക്കുന്നത്.

ട്രൂനാറ്റ്, ജീന്‍ എക്സ്പര്‍ട്ട് എന്നീ ടെസ്റ്റിംഗ് സംവിധാനങ്ങള്‍ ഉപയോഗിച്ചായിരിക്കും കിംസില്‍ കോവിഡ് ടെസ്റ്റുകള്‍ നടത്തുക. ഇന്ത്യയില്‍ വിപുലമായി ഉപയോഗിക്കുന്ന സംവിധാനമാണ് ട്രൂനാറ്റ്. ആഗോളതലത്തില്‍ ഉപയോഗിക്കുന്ന ജീന്‍ എക്സ്പര്‍ട്ട് സംവിധാനം അമേരിക്കന്‍ നിര്‍മ്മിതമാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ പരിശോധന ഫലം ലഭിക്കുന്ന ഈ സംവിധാനത്തില്‍ കിറ്റുകള്‍ ലഭ്യമാകുന്ന നിലക്ക് ഒരു ദിവസം അമ്പതിനടുത്ത് പരിശോധനകള്‍ സാധ്യമാണ്. കൃത്യതയുടെ കാര്യത്തില്‍ സ്വീകാര്യ
ത ലഭിച്ചിട്ടുള്ള ഈ ടെസ്റ്റുകള്‍ക്ക് ഐ.സി.എം.ആറിന്റെയും, കേരള സര്‍ക്കാരിന്റെയും അംഗീകാരം ലഭിച്ചിട്ടുള്ളതാണ്.

കേരളത്തില്‍ രണ്ട് ടെസ്റ്റിംഗ് സംവിധാനങ്ങള്‍ക്കും അംഗീകാരം ലഭിച്ചിട്ടുള്ള ആദ്യ സ്വകാര്യ ആശുപത്രിയാണ് കിംസ്. ഇന്നു വരെ പരിശോധന നടത്തിയ എല്ലാ സാമ്പിളുകളും നെഗറ്റീവാണ്. കോവിഡ് രഹിത അന്തരീക്ഷത്തിലാണ് കിംസ് ആശുപത്രിയിലെ സേവനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

covid test, corona latest news, kims hospital

pathram:
Related Post
Leave a Comment