കോവിഡ് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചശേഷം കിംസിലെ എല്ലാ ചികിത്സാ വിഭാഗങ്ങളും പൂര്‍ണ്ണമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തനം തുടരുന്നു.
ഔട്ട്പേഷ്യന്റ്, ഇന്‍പേഷ്യന്റ്, ശസ്ത്രക്രിയ, ഡേകെയര്‍ എന്നീ ചികിത്സാ വിഭാഗങ്ങള്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ണ്ണമായും സുരക്ഷിതമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
തിരക്ക് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടു കൂടി എല്ലാ സ്പെഷ്യാലിറ്റി വിഭാഗങ്ങളും, സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളായ കാര്‍ഡിയോളജി, ഓര്‍ത്തോപീഡിക്സ്, ന്യൂറോളജി, ഗ്യാസ്ട്രോ, നെഫ്രോളജി, യൂറോളജി വിഭാഗങ്ങളിലെ മുതിര്‍ന്ന ഡോക്ടര്‍മാരുടെ സേവനം രാവിലെ 8 മണി മുതല്‍ വൈകിട്ട് 8 മണി വരെ അപ്പോയിന്റ്മെന്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സാമൂഹിക അകലം പാലിക്കാനായി റിസപ്ഷന്‍, കാത്തിരിപ്പ് സ്ഥലങ്ങള്‍, ഫാര്‍മസി, ലാബ് എന്നിവടങ്ങളില്‍ പ്രത്യേക കരുതലുകള്‍ എടുത്തിട്ടുണ്ട്. മഴക്കാലരോഗങ്ങള്‍ക്കും, പനിയുടെ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും പ്രത്യേക ഫിവര്‍ ക്ലീനിക് പ്രവര്‍ത്തിക്കുന്നുണ്ട്. അതിനൊപ്പം തന്നെ നഴ്സിംഗ്, ഫാര്‍മസി, ലാബ് എന്നിവയുടെ ഹോം ഡെലിവറി സേവനങ്ങളും ലഭ്യമാണ്.
kims-hospital- trivandrum- covid- hospital-kerala
Leave a Comment