തിരുവനന്തപുരത്ത് കൊവിഡ് രോഗി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന കൊവിഡ് രോഗി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആനാട് സ്വദേശിയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ തുണികള്‍ കൂട്ടിക്കെട്ടി തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്.

അമിത മദ്യാസക്തിയുള്ള ഇയാള്‍ മദ്യം കിട്ടാത്തതിനെ തുടര്‍ന്നുള്ള അസ്വസ്ഥതകള്‍ ആശുപത്രിയില്‍ പ്രകടിപ്പിച്ചിരുന്നു. അതിനിടെ, കഴിഞ്ഞ ദിവസം ഇയാള്‍ ആശുപത്രി നിരീക്ഷണത്തില്‍ നിന്ന് ചാടിപ്പോകുകയും ചെയ്തിരുന്നു. ആനാട് വച്ച് നാട്ടുകാര്‍ തടഞ്ഞുവച്ചതോടെ ആരോഗ്യ പ്രവര്‍ത്തകരെത്തി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായിരുന്നു.

മദ്യം കിട്ടാത്തതിന്റെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന ഇയാളെ ആശുപത്രി അധികൃതര്‍ വേണ്ടരീതിയില്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും ആക്ഷേപമുണ്ട്.

Follow us: pathram online

pathram:
Related Post
Leave a Comment