ഉത്ര വധക്കേസില്‍ നിര്‍ണായക തെളിവ് ലഭിച്ചു

ഉത്ര വധക്കേസില്‍ നിര്‍ണായക തെളിവ് ലഭിച്ചിരിക്കുന്നു. ടിന്നിലാക്കി ഭര്‍ത്താവ് സൂരജ് കൊണ്ടുവന്ന പാമ്പുതന്നെയാണ് ഉത്രയെ കടിച്ചതെന്നു ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു. വീടിനു സമീപത്തുനിന്നു ലഭിച്ച ടിന്നിലുണ്ടായിരുന്ന പാമ്പിന്റെ ശല്‍ക്കങ്ങളും ഉത്രയുടെ ശരീരത്തില്‍ പാമ്പു കടിയേറ്റ ഭാഗത്തു നിന്നു ശേഖരിച്ച സാംപിളും കുഴിച്ചിട്ടിരുന്ന പാമ്പിന്റെ അവശിഷ്ടവുമാണ് പരിശോധിച്ചത്.

സൂരജ് പ്ലാസ്റ്റിക് ടിന്നില്‍ പാമ്പിനെ കൊണ്ടുവന്നു മുറിയില്‍ തുറന്നുവിട്ടു കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയെന്നാണു കേസ്. സൂരജ് കൊണ്ടുവന്ന പാമ്പു തന്നെയാണ് ഉത്രയെ കടിച്ചതെന്നു തെളിഞ്ഞതോടെ അന്വേഷണ സംഘത്തിനു കാര്യങ്ങള്‍ എളുപ്പമാകും.

രണ്ടാം പ്രതി ചാവര്‍കോട് സുരേഷില്‍ നിന്നു വാങ്ങിയ അണലിയെക്കൊണ്ടു കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്താനുള്ള സൂരജിന്റെ ആദ്യശ്രമം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് സുരേഷില്‍ നിന്നു മൂര്‍ഖന്‍ പാമ്പിനെ വാങ്ങി മേയ് ആറിന് ഉത്രയുടെ അഞ്ചല്‍ ഏറം വിഷു വെള്ളശ്ശേരില്‍ വീട്ടിലെത്തി. രാത്രി ഉറങ്ങിക്കിടന്ന ഉത്രയുടെ ഇടതു കൈത്തണ്ടയില്‍ പാമ്പിനെക്കൊണ്ടു കടിപ്പിക്കുകയായിരുന്നു എന്നാണ് കേസ്‌

pathram:
Leave a Comment