സോണിയ വിളിച്ചു; ദേവഗൗഡ എത്തി; പുതിയ തന്ത്രങ്ങൾ ഒരുക്കി കോൺഗ്രസ്

ഗുജറാത്തിലേറ്റ കനത്ത തിരിച്ചടി കർണാടകയിലും ഉണ്ടാകുമോ എന്ന ഭയത്തിൽ നിന്നും കോൺഗ്രസിന് രക്ഷ. സർക്കാർ വീണതിന് പിന്നാലെ കോൺഗ്രസ്–ജെഡിഎസ് സഖ്യം അത്ര സജീവമായിരുന്നില്ല. എന്നാൽ ഇപ്പോൾ രാജ്യസഭാ സീറ്റിലേക്ക് മൽസരിക്കാൻ മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ എത്തും. സോണിയാ ഗാന്ധിയുടെ നേരിട്ടുള്ള അഭ്യർഥന കണക്കിലെടുത്താണ് ഈ നീക്കമെന്ന് സൂചന.

ഗുജറാത്തിലെ പോലെ പ്രതിപക്ഷ എംഎൽഎമാരെ രാജിവെപ്പിച്ച് കൂടുതൽ സീറ്റ് ജയിക്കാമെന്ന ബിജെപിയുടെ ശ്രമങ്ങൾക്ക് ദേവഗൗഡയുടെ വരവുകൊണ്ട് തടയാം എന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. രാജ്യസഭയിലേക്ക് നാല് ഒഴിവുകളാണ് കർണാടത്തിലുള്ളത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ തുംകൂറിൽ നിന്ന് 13,000 വോട്ടിന് അദ്ദേഹം പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സജീവ രാഷ്ട്രീയത്തിൽ നിന്നും അദ്ദേഹം വിട്ടുനിൽക്കുകയായിരുന്നു. രാജ്യസഭാ സീറ്റിലേക്ക് ദേവഗൗഡയെ പോലെ രാജ്യം ബഹുമാനിക്കുന്ന ഒരു നേതാവ് എത്തുമ്പോൾ എംഎൽഎമാരെ ചാക്കിട്ട് പിടിച്ച് അദ്ദേഹത്തെ തോൽപ്പിക്കാൻ ബിജെപി ശ്രമിക്കില്ലെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ.

Follow us: pathram online latest news

pathram desk 2:
Related Post
Leave a Comment