‘ബ്രേക്ക് ദ ചെയിന്‍ എന്ന് വെറുതെ പറയുന്നതല്ല, മാസ്‌ക് കൃത്യമായി ധരിക്കണം.. കഴുത്തില്‍ തൂക്കി നടക്കാനുള്ളതല്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ‘ബ്രേക്ക് ദ ചെയിന്‍ എന്ന് വെറുതെ പറയുന്നതല്ല, മാസ്‌ക് കൃത്യമായി ധരിക്കണം.. മാസ്‌ക് കഴുത്തില്‍ തൂക്കി നടക്കാനുള്ളതല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് കൊവിഡ് പടര്‍ന്നുപിടിക്കുമ്പോഴും പലരും തികച്ചും അശ്രദ്ധമായാണ് പെരുമാറുന്നത്. രോഗവ്യാപനം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുകയാണ്. ഈ സമയത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

‘ബ്രേക്ക് ദ ചെയിന്‍ എന്ന് വെറുതെ പറയുന്നതല്ല. മാസ്‌ക് കൃത്യമായി ധരിക്കണം. ചിലര്‍ മാസ്‌ക് കഴുത്തില്‍ തൂക്കി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സാമൂഹികം അകലം പാലിക്കണം’, മന്ത്രി പറഞ്ഞു.

‘സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവര്‍ക്കെല്ലാം ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്‌നമുണ്ടായിരുന്നു. ആര്‍ക്കുവേണമെങ്കിലും രോഗം വരാം. ക്വാറന്റീന്‍ എവിടെയായാലും സമ്പര്‍ക്കം ഒഴിവാക്കണം. നിലവില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ 10 മുതല്‍ 12 ശതമാനം മാത്രമാണെ’ന്നും മന്ത്രി പറഞ്ഞു. പരിശോധനാഫലം നെഗറ്റീവ് ആയാലും നിരീക്ഷണവ്യവസ്ഥകള്‍ പാലിക്കാനും നമ്മള്‍ ബാധ്യസ്ഥരാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

Follow us: pathram online

pathram:
Leave a Comment