പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വില ലിറ്ററിന് 60 പൈസ ഇയര്‍ന്നു. കൊവിഡ് ലോഡ്ഡൗണിലെ തുടര്‍ന്ന് പ്രതിസന്ധിയിലായ എണ്ണവ്യാപാരം 83 ദിവസത്തിനു ശേഷമാണ് പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസം പാചക വാതക വിലയിലും വര്‍ധന വന്നിരുന്നു. ഇനിയുള്ള ദിവസങ്ങളില്‍ കോവിഡ് പ്രതിസന്ധിയില്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നത് ജനങ്ങള്‍ക്ക് ഇരുട്ടടി ആയിരിക്കുകയാമ്.

കോവിഡ് വ്യാപനത്തിനു പിന്നാലെ ഇന്ധന വില ദിവസവും പുതുക്കുന്നതു താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ചില സംസ്ഥാനങ്ങളില്‍ സെസ് അല്ലെങ്കില്‍ വാറ്റ് വര്‍ധിച്ചപ്പോള്‍ മാത്രമാണ് വിലയില്‍ വ്യത്യാസം വന്നത്. കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടി 10 രൂപയും ഡീസലിന്റേത് 13 രൂപയും വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഇതു റീട്ടെയില്‍ വിലയില്‍ പ്രതിഫലിച്ചിരുന്നില്ല.

pathram:
Leave a Comment