ഓഗസ്റ്റ് 15 ന് ശേഷം സ്കൂളുകളും കോളജുകളും തുറക്കുമെന്ന് കേന്ദ്രമന്ത്രി

ഓഗസ്റ്റ് 15 ന് ശേഷം സ്കൂളുകളും കോളജുകളും വീണ്ടും തുറന്നേക്കുമെന്ന സൂചന നൽകി കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ. ജൂണ്‍ 3ന് ബി.ബി.സി.ക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സാഹചര്യങ്ങള്‍ അനുകൂലമാവുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിക്കുകയുമാണെങ്കില്‍ ഓഗസ്റ്റില്‍ തന്നെ സ്‌കൂളുകള്‍ തുറക്കാന്‍ സാധിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

ഓഗസ്റ്റ് 15ന് മുമ്പുതന്നെ സിബിഎസ്ഇ പരീക്ഷകളുടെ പുറത്തുവരാനുള്ള ഫലങ്ങള്‍ പ്രസിദ്ധീകരിക്കും. ജൂലൈ ഒന്നുമുതല്‍ 15 വരെ സിബിഎസ്ഇ പരീക്ഷകളും ജൂലൈ ഒന്നുമുതല്‍ 12 വരെ ഐസിഎസ്ഇ പരീക്ഷകളും നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

മാർച്ച് 16നാണ് ലോക്ക് ഡൗണിനെ തുടർന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചത്. 33 കോടി വിദ്യാർത്ഥികളാണ് സ്കൂൾ തുറക്കുന്നതും കാത്തിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങളും സാമുഹിക അകലവും പാലിച്ച് കുറഞ്ഞ ഹാജർ നിരക്കിൽ സ്കൂളുകളും കോളജുകളും തുറന്നേക്കുമെന്ന് മെയ് അവസാനം പുറത്ത് വന്ന റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിരുന്നു.

pathram desk 2:
Leave a Comment