കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ യുവ മാധ്യമപ്രവർത്തകൻ മരിച്ചു

കൊവിഡ് ബാധയെ തുടർന്ന് യുവമാധ്യമ പ്രവർത്തകൻ മരിച്ചു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തെലുങ്ക് ടെലിവിഷൻ ചാനൽ ടിവി5ലെ മാധ്യമപ്രവർത്തകൻ മനോജ് കുമാറാണ് കൊവിഡ് ബാധയെ തുടർന്ന് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മനോജ് കുമാറിന്റെ കൊവിഡ് പരിശോധനാഫലം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. തുടർന്ന് ഇദ്ദേഹത്തെ കൊവിഡ് ചികിത്സയ്ക്കുള്ള പ്രത്യേക വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

എന്നാൽ, മനോജ് കുമാർ മരിച്ചത് ന്യുമോണിയ ബാധിച്ചാണെന്നാണ് ഗാന്ധി ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് പറയുന്നു. മയസ്തീനിയ ഗ്രാവിസ് എന്ന ശ്വസന പേശികൾ ഉൾപ്പെടെ എല്ലാ പേശികളെയും തളർത്തുന്ന അസുഖം ഇദ്ദേഹത്തിനുണ്ടായിരുന്നതായും തൈമസ് ഗ്രന്ഥി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി നീക്കം ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും ഡോക്ടർമാർ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment