കോട്ടയം ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരാള്‍ രോഗമുക്തി നേടി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചങ്ങനാശേരി മാമ്മൂട് സ്വദേശിനി(29) ആണ് രോഗം ഭേദമായതിനെത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയത്. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 37 ആയി.
എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ഒരാള്‍ ഉള്‍പ്പെടെ കോട്ടയം ജില്ലക്കാരായ 32 പേര്‍ക്കാണ് നിലവില്‍ രോഗബാധയുള്ളത്.
രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍
1. മസ്‌കത്തില്‍നിന്നും മെയ് 30ന് എത്തിയ പായിപ്പാട് സ്വദേശി(34). കോട്ടയത്തെ കോവിഡ് കെയര്‍ സെന്ററില്‍ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്റെ ഭാര്യ ഈ മാസം മൂന്നിന് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
2. മുംബൈയില്‍നിന്ന് ട്രെയിനില്‍ മെയ് 26ന് എത്തിയ ചങ്ങനാശേരി മാമ്മൂട് സ്വദേശി(31). എറണാകുളം വരെ ട്രെയിനിലും അവിടെനിന്ന് കോട്ടയത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസിലും എത്തിയശേഷം ഹോം ക്വാറന്റയിനില്‍ കഴിയുകയായിരുന്നു.
3. മെയ് 27ന് മഹാരാഷ്ട്രയില്‍നിന്ന് വിമാനത്തില്‍ എത്തിയ കങ്ങഴ സ്വദേശിനി(24). കങ്ങഴയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു.
Follow us: pathram online latest news
Leave a Comment