കോവിഡ് ബാധിച്ച് ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ കൂടി മരിച്ചു

ന്യൂഡല്‍ഹി: മലയാളി ആരോഗ്യ പ്രവര്‍ത്തകന്‍ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചു മരിച്ചു. സ്വകാര്യ ക്ലിനിക്കില്‍ എക്‌സ് റേ ടെക്‌നീഷ്യനായ എ.കെ. രാജപ്പനാണു മരിച്ചത്.

കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ചയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ 30 വര്‍ഷമായി ഡല്‍ഹിയില്‍ കുടുംബസമ്മേതം താമസിച്ചു വരികയായിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു ഇയാള്‍. ഭാര്യയും മകനും ഉണ്ട്.

Follow us: pathram online

pathram:
Related Post
Leave a Comment