ജില്ലയില്‍ ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നെത്തിയ പട്ടാമ്പി സ്വദേശി (33 പുരുഷന്‍), പട്ടാമ്പി മരുതൂര്‍ സ്വദേശി (32 പുരുഷന്‍). സൗദിയില്‍ നിന്നും വന്ന മുളയങ്കാവ് സ്വദേശി (29 പുരുഷന്‍), ദുബായില്‍ നിന്നും വന്ന പട്ടാമ്പി ആനക്കര സ്വദേശി (52 പുരുഷന്‍) എന്നിവര്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സമ്പര്‍ക്കം വഴി 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലാ ആശുപത്രി ജീവനക്കാരനുള്‍പ്പെടെ നാല് പുരുഷന്‍മാര്‍ക്കും ഒരു സ്ത്രീയ്ക്കുമാണു രോഗം സ്ഥിരീകരിച്ചത്. കാരാക്കുറിശ്ശി വാഴേമ്പുറം സ്വദേശിനിയ്ക്കും മുണ്ടൂര്‍ സ്വദേശി പുരുഷനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍ 172 പേരായി. കഴിഞ്ഞ ദിവസം 17 പേര്‍ രോഗവിമുക്തി നേടി.
പാലക്കാട് ജില്ലയിലെ പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട് പുതിയ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു
FOLLOW US- PATHRAM ONLINE
Leave a Comment