മുസ്ലീം പള്ളികള്‍ ഉടന്‍ തുറക്കേണ്ടെന്ന് തീരുമാനം

സംസ്ഥാനത്ത് മുസ്ലിം പള്ളികള്‍ ഉടന്‍ തുറക്കില്ലെന്നെ നിലപാടുമായി കൂടുതല്‍ മഹല്ല് കമ്മിറ്റികള്‍ രംഗത്തെത്തി. സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ ശേഷം പള്ളികള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

എറണാകുളത്ത് മുസ്ലിം പള്ളികള്‍ ഉടന്‍ തുറക്കേണ്ടെന്ന നിലപാടിലാണ് സംയുക്ത മഹല്ല് കമ്മറ്റി സ്വീകരിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ ശേഷം മാത്രം പള്ളികള്‍ തുറക്കുന്ന കാര്യം ആലോചിക്കാനാണ് തീരുമാനം. ആരാധനയ്ക്കായി എത്തുന്നവരില്‍ ഏറിയ പങ്കും യാത്രക്കാരും അപരിചിതരുമാണ്. സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉറപ്പ് വരുത്താന്‍ ബുദ്ധിമുട്ടാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

തിരുവനന്തപുരം പാളയം ജുമാ മസ്ജിദും, കോഴിക്കോട് മൊയ്തീന്‍ പള്ളി, നടക്കാവ് പുതിയ പള്ളി, കണ്ണൂരിലെ അബ്‌റാര്‍ മസ്ജിദ് തുടങ്ങിയവരും ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു.

ജുമാ നമസ്‌കാരത്തിനും മറ്റ് നമസ്‌കാരങ്ങള്‍ക്കും പള്ളികളില്‍ വരുന്നവര്‍ വീടുകളില്‍നിന്ന് അംഗശുദ്ധി വരുത്തണം. പ്രായാധിക്യമുള്ളവരും കുട്ടികളും ഏതെങ്കിലും രോഗലക്ഷണമുള്ളവരും പള്ളിയില്‍ വരാതിരിക്കാന്‍ കമ്മറ്റി ഭാരവാഹികള്‍ പ്രത്യേകം ശ്രദ്ധിക്കണം. പള്ളികളില്‍ കൂടുതല്‍ നേരം കൂട്ടംകൂടി ഇരിക്കുന്നതും ജുമായ്ക്ക് മുന്‍പോ പിന്‍പോ കൂടുതല്‍ സമയം പ്രസംഗിക്കുന്നതും ഒഴിവാക്കണം. പള്ളികളില്‍ ഇപ്പോഴുള്ള വിരിപ്പുകളടക്കം ഒഴിവാക്കണം തുടങ്ങി നിരവധി മാര്‍ഗനിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്.

pathram:
Related Post
Leave a Comment