ഉത്ര കോലക്കേസ്: സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് സംഘം 17 മണിക്കൂര്‍ ചോദ്യം ചെയ്തു,സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി എടുത്ത ശേഷം വീണ്ടും ചോദ്യം ചെയ്യും

കൊട്ടാരക്കര : ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും ക്രൈംബ്രാഞ്ച് സംഘം ഇന്നലെ പത്തു മണിക്കൂറുകളോളം ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ഇവരെ ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണു വിവരം.

തെളിവ് നശിപ്പിക്കല്‍, കേസിലെ ഗുഢാലോചനയില്‍ പങ്ക് എന്നിവ സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യല്‍. കേസിലെ പ്രതികളായ സൂരജിനും പിതാവ് സുരേന്ദ്രനും ഒപ്പം ഇരുത്തിയായിരുന്നു ആദ്യഘട്ട ചോദ്യം ചെയ്യല്‍. അന്വേഷണ സംഘത്തിന്റെ ആവര്‍ത്തിച്ചുള്ള പല ചോദ്യങ്ങള്‍ക്കും പൊട്ടികരച്ചിലായിരുന്നു അമ്മയുടെയും മകളുടെയും മറുപടി. കൊലപാതകത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും ഒരു പങ്കുമില്ലെന്ന് ഇരുവരും ആവര്‍ത്തിക്കുന്നു. സൂരജിന്റെ ചില സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി എടുത്ത ശേഷം അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യും.

ഗാര്‍ഹിക പീഡന പരാതിയില്‍ കുടുംബാംഗങ്ങള്‍ക്കെതിരെ കേസെടുത്തേക്കുമെന്നാണു വിവരം. ഡിവൈഎസ്പി: എ.അശോകന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് സുരേന്ദ്രനെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കു മാറ്റി. മറ്റൊരു പ്രതി പാമ്പുപിടിത്തക്കാരന്‍ ചാവര്‍കോട് സുരേഷും റിമാന്‍ഡിലാണ്‌.

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: മരിച്ചത് മുന്‍ സന്തോഷ് ട്രോഫി താരം, മരണസംഖ്യ 15 ആയി

FOLLOW US- PATHRAM ONLINE

pathram:
Related Post
Leave a Comment