ഗര്‍ഭിണിയായ ആനയെ കൊലപ്പെടുത്തിയവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം

ന്യൂഡല്‍ഹി : കേരളത്തില്‍ ആനയെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പടക്കം വച്ചവരെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് 50000 രൂപ പ്രതിഫലം നല്‍കുമെന്ന് ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷനല്‍ എന്ന സംഘടന അറിയിച്ചു. സംഘടനയുടെ ഇന്ത്യാ ഘടകം ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

പലപ്പോഴും മനുഷ്യരും വന്യമൃഗങ്ങളും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടാകുന്നത് മനസ്സിലാക്കാവുന്നതാണെങ്കിലും അതിന് പ്രതികാരമായി ചതിയിലൂടെ കൊലപ്പെടുത്തുന്നതിനെ സംഘടന ശക്തമായി അപലപിച്ചു.

കേരളത്തില്‍ പഴത്തില്‍ വിഷം കലര്‍ത്തി ആനയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സംസ്ഥാന സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.

Follow us _ pathram online

pathram:
Related Post
Leave a Comment