ഓൺലൈൻ ക്ലാസുകളുടെ ട്രയൽ ഒരാഴ്ചത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഓൺലൈൻ ക്ലാസുകളുടെ ട്രയൽ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. എല്ലാ വിദ്യാർത്ഥികൾക്കും ക്ലാസിൽ പങ്കെടുക്കാൻ സൗകര്യങ്ങളില്ലാത്ത സാഹചര്യത്തിലാണ് ട്രയൽ രണ്ടാഴ്ചയായി ദീർഘിപ്പിച്ചത്. ട്രയലിനിടെ അപകാതകൾ പരിഹരിക്കും. വിക്ടേഴ്സ് ചാനലിൽ ക്ലാസുകൾ പുനഃസംപ്രേഷണം ചെയ്യും.

ജൂൺ ഒന്നിന് തുടങ്ങിയ ഓൺലൈൻ ക്ലാസുകൾ നേരത്തെ ഒരാഴ്ചത്തേക്ക് ട്രയലായി നടത്താനാണ് തീരുമാനിച്ചിരുന്നത്. രണ്ടു ലക്ഷത്തിലധികം കുട്ടികൾക്ക് ഓൺലൈൻ പഠനത്തിൽ പങ്കാളികളാകാനുള്ള സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ അപാകതകളെല്ലാം പരിഹരിക്കുന്നതിനാണ് ട്രയൽ ഒരാഴ്ചത്തേക്കുകൂടി നീട്ടിയത്.

Follow us- pathram online

pathram desk 2:
Related Post
Leave a Comment