ഉത്ര കൊലക്കേസ്; സൂരജിന്റെ കുടുംബാംഗങ്ങള്‍ക്ക് എതിരെ ഗാര്‍ഹിക, സ്ത്രീധന പീഡന കേസുകള്‍

കൊല്ലം: അഞ്ചല്‍ സ്വദേശി ഉത്രയെ പാമ്പ് കടിപ്പിച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ട് കേരള വനിതാ കമ്മിഷന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. ഭര്‍ത്താവ് സൂരജിന്റെ കുടുംബാംഗങ്ങള്‍ക്ക് എതിരെ ഗാര്‍ഹിക, സ്ത്രീധന പീഡന കേസുകള്‍ നിലനില്‍ക്കുമെന്ന് റിപ്പോര്‍ട്ടിലുള്ളതായി വനിതാ കമ്മിഷന്‍ അംഗം ഡോ. ഷാഹിദ കമാല്‍ പറഞ്ഞു. റിപ്പോര്‍ട്ട് കൊല്ലം ജില്ലാ റൂറല്‍ എസ്പിക്കു കൈമാറും.

ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് പത്തനംതിട്ട ജില്ലാ പൊലീസിനോട് ആവശ്യപ്പെട്ടു. സമയ ബന്ധിതമായി റിപ്പോര്‍ട്ട് നല്‍കിയ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയെ കമ്മിഷന്‍ അഭിനന്ദിച്ചു. കൊലപാതകവും സ്ത്രീധന, ഗാര്‍ഹിക പീഡനവും ഒരു അന്വേഷണ ഏജന്‍സി തന്നെ അന്വേഷിക്കുന്നത് കേസിന് ഗുണകരമാകുമെന്നതിനാലാണു റിപ്പോര്‍ട്ട് കൊല്ലം റൂറല്‍ എസ്പിക്ക് കൈമാറിയത്.

അതേസമയം, ഉത്ര വധക്കേസുമായി ബന്ധപ്പെട്ടു െ്രെകംബ്രാഞ്ച് അടൂരിലെ ബാങ്കിലെ രേഖകള്‍ പരിശോധിക്കുകയാണ്. സൂരജിന്റെയും ഉത്രയുടെയും പേരിലാണ് ഇവിടെ അക്കൗണ്ട് ഉള്ളത്.

Follow us _ pathram online

pathram:
Leave a Comment