കളിപ്പിച്ച് സൂരജും അച്ഛനും; നാടകം പൊളിച്ച് പോലീസ്, സ്വര്‍ണം കുഴിച്ചിട്ട സ്ഥലം പുല്ലുവളര്‍ന്ന് കാടായി…

കൊട്ടാരക്കര: ലോക്കറിലുണ്ടായിരുന്ന ഉത്രയുടെ സ്വര്‍ണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പൊലീസിനെ കുഴയ്ക്കുന്ന മറുപടിയാണ് സൂരജ് നല്‍കിയത്. ഉത്രയുടെ വീട്ടുകാര്‍ കൈവശപ്പെടുത്തിയെന്ന വാദത്തില്‍ സൂരജ് ആദ്യഘട്ടത്തില്‍ ഉറച്ചു നിന്നു. അതു പൊളിഞ്ഞപ്പോള്‍ സ്വര്‍ണം വിറ്റെന്ന് കളവ് പറഞ്ഞു. പിന്നീട് ബന്ധുക്കള്‍ക്ക് നല്‍കിയതായി പറഞ്ഞു. ഇതോടെ അച്ഛന്‍ സുരേന്ദ്രനെ കൂടി കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് തീരുമാനിച്ചു.

ഒന്നും അറിയില്ലെന്നായിരുന്നു സുരേന്ദ്രന്റെ മൊഴി. തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യലില്‍ ചില വിവരങ്ങള്‍ പുറത്തു വന്നു. ഇതോടെ ക്രൈംബ്രാഞ്ച് സംഘം സൂരജിനെയും സുരേന്ദ്രനും ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്തു. സ്വര്‍ണം തന്റെ പക്കലുണ്ടെന്നും വീട്ടു പറമ്പില്‍ കവറുകളിലാക്കി കുഴിച്ചിട്ടതായും സുരേന്ദ്രന്‍ മൊഴി നല്‍കി.

മിനിങ്ങാന്ന് സന്ധ്യയോടെ അടൂരിലെ വീട്ടിലേക്ക് സുരേന്ദ്രനെ കൊണ്ടുപോയി. രണ്ട് മണിക്കൂറോളം തിരച്ചില്‍ നടത്തിയെങ്കിലും സ്വര്‍ണം കണ്ടെത്താനാകാതെ പൊലീസ് വട്ടം കറങ്ങി. സ്വര്‍ണം കുഴിച്ചിട്ട സ്ഥലം കൃത്യമായി സുരേന്ദ്രന്‍ പറഞ്ഞില്ല. ഒടുവില്‍ കൃത്യമായ സ്ഥലം കാണിച്ചു കൊടുത്തു. 37.5 പവന്‍ സ്വര്‍ണം കണ്ടെത്താനായി. സ്വര്‍ണം കുഴിച്ചിട്ട സ്ഥലം പുല്ലുവളര്‍ന്ന് കാടായി മാറിയിരുന്നു.

Follow us _ pathram online

pathram:
Leave a Comment