മീര ചോപ്രയ്ക്ക് എതിരെ ബലാത്സംഗ ഭീഷണി

താരാരാധന പലപ്പോഴും പരിധി വിടുന്ന സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതാ തെലുങ്ക് താരമായ ജൂനിയര്‍ എന്‍ടിആറിന്റെ ഫാനല്ല താന്‍, മറിച്ച് മഹേഷ് ബാബുവിന്റെ ഫാന്‍ ആണെന്ന് പറഞ്ഞ ബോളിവുഡ് താരം മീര ചോപ്രയ്ക്ക് എതിരെ വലിയ സൈബര്‍ ആക്രമണമാണ് നടക്കുനന്ത്. താരത്തെ ബലാത്സംഗം ചെയ്യുമെന്നത് ഉള്‍പ്പെടെ പലരും ഭീഷണിപ്പെടുത്തുന്നതായി മീര ട്വിറ്ററില്‍ കുറിച്ചു.

തനിക്ക് ലഭിച്ച ചില സന്ദേശങ്ങള്‍ മീര റീട്വീറ്റ് ചെയ്തു, ജൂനിയര്‍ എന്‍ടിആറിന്റെ ആരാധകരുടെ ബലാത്സംഗ ഭീഷണികളിലേക്കും വധ ഭീഷണികളിലേക്കും നടന്റെ ശ്രദ്ധ ക്ഷണിക്കാനും നടി ശ്രമിച്ചു. ‘നിങ്ങളെക്കാള്‍ കൂടുതല്‍ മഹേഷ് ബാബുവിനെ ഇഷ്ടമാണെന്ന് പറഞ്ഞതിന് ബിച്ച് എന്നും പോണ്‍ താരം എന്നുമുള്ള വിളികള്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. നിങ്ങളുടെ ആരാധകര്‍ എന്റെ മാതാപിതാക്കള്‍ക്ക് അത്തരം സന്ദേശങ്ങള്‍ അയയ്ക്കുന്നു. ഇത്തരമൊരു ആരാധകവൃന്ദത്തില്‍ നിങ്ങള്‍ക്ക് അഭിമാനം തോന്നുന്നുണ്ടോ? എന്റെ ട്വീറ്റ് നിങ്ങള്‍ അവഗണിക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു !!!’ മീര കുറിച്ചു.

ആരുടെയെങ്കിലും ആരാധികയാകുന്നത് കുറ്റകരമാണെന്ന് എനിക്കറിയില്ലായിരുന്നു .. എല്ലാ പെണ്‍കുട്ടികളോടും ഇത് ഉറക്കെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, നിങ്ങള്‍ ജൂനിയര്‍ എന്‍ടിആറിന്റെ ആരാധികയല്ലെങ്കില്‍, അദ്ദേഹത്തിന്റെ ആരാധകര്‍ പറഞ്ഞതുപോലെ നിങ്ങളെ ബലാത്സംഗം ചെയ്യാം, കൊലപ്പെടുത്താം, കൂട്ടബലാത്സംഗം ചെയ്യാം, അല്ലെങ്കില്‍ നിങ്ങളുടെ മാതാപിതാക്കളെ കൊല്ലാം. അവര്‍ തങ്ങളുടെ വിഗ്രഹത്തിന്റെ പേര് തന്നെ കളങ്കപ്പെടുത്തുന്നു.’ മീര പറഞ്ഞു.

മാത്രമല്ല ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മീര ഹൈദരാബാദ് പൊലീസിനോടും സൈബര്‍ സെല്ലിനോടും ആവശ്യപ്പെട്ടു. ഇവരുടെ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ ട്വിറ്ററിനോടും അഭ്യര്‍ഥിച്ചു. ഇതോടെ മീരയ്ക്ക് പിന്തുണ നല്‍കി തമിഴ് സിനിമ പിന്നണി ഗായികയും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ ചിന്മയിയും രംഗത്തെത്തി.

Follow us _ pathram online

pathram:
Related Post
Leave a Comment