ഉത്രവധക്കേസ്: സൂരജിനെയും അച്ഛനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു

കൊല്ലം: ഉത്രയുടെ കൂടുതല്‍ സ്വര്‍ണം കണ്ടെത്താനുണ്ടെന്ന് പിതാവ് വിജയസേനന്‍. സൂരജിന്റെ അമ്മയും സഹോദരിയും അറിയാതെ ഒന്നും നടക്കില്ല. സ്വര്‍ണം കുഴിച്ചിട്ടതിലും സൂരജിന്റെ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ട്. ഭാര്യയെയും മകളെയും രക്ഷിക്കാനാണ് സൂരജിന്റെ അച്ഛന്റെ ശ്രമം. അന്വേഷണത്തില്‍ പൂര്‍ണതൃപ്തിയെന്നും വിജയസേനന്‍ ് പറഞ്ഞു.

സൂരജിന്റെ വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ കണ്ടെത്തിയ സ്വര്‍ണം ഉത്രയുടേത് തന്നെയാണോന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കും. ഇതിനായി ഉത്രയുടേയും സൂരജിന്റെയും കല്യാണ ആല്‍ബവുമായി ഉത്രയുടെ അമ്മയും സഹോദരനും ക്രൈംബ്രാഞ്ച് ഓഫിസിലെത്തി. സൂരജിനെയും സുരേന്ദ്രനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യുകയാണ്. ഉത്രയുടെ ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് ചോദ്യംചെയ്യല്‍.

ഉത്രയുടെ 38 പവന്‍ സ്വര്‍ണാഭരണങ്ങള്‍ സൂരജിന്റെ വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ കണ്ടെത്തിയിരുന്നു. ആഭരണങ്ങള്‍ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ടനിലയിലായിരുന്നു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനാണ് സ്വര്‍ണം െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കു കാണിച്ചുകൊടുത്തത്‌

Follow us _ pathram online

pathram:
Related Post
Leave a Comment