മാസ്‌ക്, സാനിറ്റൈസർ, ആരോഗ്യ സേതു ആപ്പ് എന്നിവ നിർബന്ധം; ട്രെയിൻ യാത്രക്കാർ അറിഞ്ഞിരിക്കേണ്ടത്…

രാജ്യത്തെ ട്രെയിൻ സർവീസുകൾ പുനരാരംഭിച്ച് റെയിൽവേ. 200 ട്രെയിനുകളാണ് ഇന്ന് സർവീസ് നടത്തുക. 1.45 ലക്ഷം യാത്രക്കാർക്ക് ഇതുവഴി യാത്ര സൗകര്യം ലഭിക്കും. കർശനമായ ആരോഗ്യ സുരക്ഷാ മാർഗ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് യാത്ര. റെയിൽവേ സ്റ്റേഷനുകളിൽ തെർമൽ സ്‌കാനർ പരിശോധന അടക്കം നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

പനി ലക്ഷണങ്ങൾ ഉള്ള യാത്രക്കാരുടെ യാത്ര ഏത് സമയവും റദ്ദാക്കാൻ ടിടിഇ വരെയുള്ള ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

മാർഗ നിർദേശങ്ങൾ ചുവടെ

*റെയിൽവേ സ്റ്റേഷനിൽ ആരോഗ്യ പരിശോധനക്ക് വിധേയരാകണം

*പനി ലക്ഷണമുള്ളവർക്ക് യാത്രാ വിലക്ക്

*വൈകിയെത്തിയാൽ യാത്ര തടസപ്പെട്ടേക്കും

*ഫോണിൽ ആരോഗ്യ സേതു ആപ് വേണം

*പ്ലാറ്റ് ഫോം ടിക്കറ്റ് നൽകില്ല

*വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റിന് യാത്രാ വിലക്ക്

*യാത്രയിൽ മാസ്‌ക് ധരിക്കണം

*സാനിറ്റൈസർ കരുതണം

Follow us- pathram online

guidelines for train journey india

pathram desk 2:
Related Post
Leave a Comment